കുട്ടികളെയും തടവിലാക്കിയത് ആശങ്കാജനകം, കശ്മീര്‍ ജനത പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്; കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് മലാല
ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി സമാധാന നോബല്‍ പുരസ്‌കാര ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായി. കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാനായി ഇടപെടണമെന്നും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാവുന്ന സാഹചര്യം ഒരുക്കണമെന്നും ലോക നേതാക്കളോടും ഐക്യരാഷ്ട്രസഭയോടും അവര്‍ അഭ്യര്‍ഥിച്ചു. കുട്ടികള്‍ ഉള്‍പ്പടെ, തടവിലാക്കപ്പെട്ട 4000 ജനങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും ജമ്മുകശ്മീര്‍ പുറംലോകവുമായി പൂര്‍ണമായി ഒറ്റപ്പെട്ടിരിക്കുകയാണെന്നും മലാല ചൂണ്ടിക്കാട്ടി. ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്ത വിവിധ കുറിപ്പുകളിലൂടെയാണ് കശ്മീര്‍ വിഷയത്തില്‍ ഇതാദ്യമായി മലാല പ്രതികരിച്ചത്.
കുട്ടികള്‍ ഉള്‍പ്പെടെ നാലായിരത്തോളം പേരെ വിവേചനരഹിതമായി തടവിലാക്കിയത് അങ്ങേയറ്റം ആശങ്കാജനകമാണ്. 40 ദിവസമായി കുട്ടികള്‍ക്ക് പുറത്തിറങ്ങാനും സ്‌കൂളിലേക്കു പോവാനും കഴിയുന്നില്ല. വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത പെണ്‍കുട്ടികളെ കുറിച്ചോര്‍ത്ത് ഞാന്‍ ഭയപ്പെടുകയാണ്- ഒരു ട്വീറ്റില്‍ മലാല പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരിലെ ജനങ്ങളുമായും പത്രപ്രവര്‍ത്തകരുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും വിദ്യാര്‍ഥികളുമായും സംസാരിക്കുകയായിരുന്നു. കശ്മീര്‍ ജനത പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. 'പൂര്‍ണ നിശബ്ദത' എന്നാണ് കശ്മീരിലെ സാഹചര്യത്തെക്കുറിച്ച് തന്നോട് ഒരു പെണ്‍കുട്ടി പറഞ്ഞത്. പുറത്ത് എന്താണ് നടക്കുന്നതെന്ന് ആരും അറിയുന്നില്ല. പട്ടാളക്കാരുടെ കാലൊച്ചകള്‍ മാത്രമാണ് കേള്‍ക്കാന്‍ കഴിയുന്നത്. ജീവിതത്തിന്റെ ലക്ഷ്യം നഷ്ടപ്പെട്ടതായി മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല. പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ഭാവിയെക്കുറിച്ച് ആശങ്കയാണ്. സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്- അവര്‍ പറഞ്ഞു.
ജമ്മുകശ്മീരില്‍ എത്രും വേഗം സമാധാനം പുനസ്ഥാപിക്കണമെന്നും അവരെ കേള്‍ക്കണമെന്നും ലോകരാഷ്ട്ര നേതാക്കളോടും ഐക്യരാഷ്ട്രസഭയോടും അഭ്യര്‍ത്ഥിക്കുകയാണെന്നും മറ്റൊരു കുറിപ്പില്‍ മലാല ആഭ്യര്‍ത്ഥിച്ചു.
Malala asks UN to help schoolchildren in Kashmir
I am deeply concerned about reports of 4,000 people, including children, arbitrarily arrested & jailed, about students who haven’t been able to attend school for more than 40 days, about girls who are afraid to leave their homes.
— Malala (@Malala) September 14, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."