ശരീഅത്ത് നിയമവും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം: കടയ്ക്കല്‍
കൊല്ലം: ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യവും ശരീഅത്ത് അനുസരിച്ചിട്ടുള്ള വ്യക്തി നിയമങ്ങളും ഇല്ലായ്മ ചെയ്യാനുള്ള ഹീനമായ നീക്കത്തിനെതിരേ ജാഗ്രത പാലിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു. നബിദിന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷത്തെ നബിദിന മഹാസമ്മേളനത്തോടനുബന്ധിച്ച് വമ്പിച്ച ശരീഅത്ത് സംരക്ഷണ റാലി നടത്തും. റാലിയുടെയും സമ്മേളനത്തിന്റെയും വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗതസംഘം ചെയര്‍മാനായി കാരാളി ഇ.കെ. സുലൈമാന്‍ ദാരിമിയെ തെരെഞ്ഞെടുത്തു. മൈലക്കാട് ഷാ (ജന. കണ്‍വീനര്‍), മാര്‍ക്ക് അബ്ദുല്‍ സലാം (ഫൈനാന്‍സ് കമ്മിറ്റി ചെയര്മാന്), നാസര്‍ കുഴിവേലി (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍), രക്ഷാധികാരികളായി അബ്ദുല്‍ അസീസ് (അസീസിയ്യാ), മുന്‍ എം.എല്‍.എ ഡോ. എ. യൂനുസ്കുഞ്ഞ്, എ.കെ ഉമര്‍ മൗലവി, പാങ്ങോട് എ. ഖമറുദ്ദീന് മൗലവി, എം.എ സമദ്, എന്നിവരേയും തെരെഞ്ഞെടുത്തു.
മേക്കോണ്‍ അബ്ദുല്‍ അസീസ്, പ്രൊഫ. അബ്ദുല്‍ സലാം, റാഫി കൗസരി, ഹുസൈന് അയത്തില്‍, ഷെരീഫ് പരവൂര്‍, താജുദ്ദീന് പുനുക്കൂര്, അലിയാര് കുഞ്ഞ് സിയാറത്തുംമൂട്, കുണ്ടുമണ്‍ ഹുസൈന് മന്നാനി, ഷാജഹാന് മന്നാനി, അനസ് മന്നാനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."