പൈനാപ്പിള്‍ വില തകര്‍ച്ച: സര്‍ക്കാര്‍ ഇടപെടണമെന്ന്
മൂവാറ്റുപുഴ : റബ്ബറിന് പിന്നാലെ പൈനാപ്പിള്‍ കര്‍ഷകരും വില തകര്‍ച്ച മൂലം കൊടുംകടക്കെണിയിലേക്കും ദുരിതത്തിലേക്കും എത്തിയിരിക്കു സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വന്‍ തുകകള്‍ പാട്ടം നല്‍കി സ്ഥലമെടുത്ത് കൃഷി ചെയ്തിട്ടുള്ള പൈനാപ്പിള്‍ കര്‍ഷകര്‍, വളത്തിന്റെ വില വര്‍ദ്ധനവും, തൊഴിലാളികളുടെ കൂലി വര്‍ദ്ധനവും മൂലം കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിലയിടിവുകൂടിയായപ്പോള്‍ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലായി.
പ്രതിസന്ധി പരിഹരിക്കാന്‍ നടുക്കര പൈനാപ്പിള്‍ ഫാക്ടറി വഴിയോ മറ്റേതെങ്കിലും ഏജന്‍സി മുഖേനയോ പൈനാപ്പിള്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ സി.എച്ച്. മഹല്ല് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.പി. മുഹമ്മദ് കാഞ്ഞിരക്കാട്ട'് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അലി പായിപ്ര സ്വാഗതം പറഞ്ഞു. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എം.എം. അലിയാര്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു.
എം.കെ. ഹസ്സന്‍ മാസ്റ്റര്‍, പി.എച്ച്. മൈതീന്‍കുട്ടി, കെ.എം. പരീത്‌സാര്‍, കെ.കെ. അലി കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."