നഗരസഭാ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പകല്‍ക്കൊള്ള
കട്ടപ്പന: നഗരസഭാ ഓഫീസിനു മുന്‍വശത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ അമിത തുക ഈടാക്കുന്നതായി ആരോപണം.
നഗരത്തില്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായാണ് ഓഫീസിനു മുമ്പിലുള്ള സ്ഥലം വിനിയോഗിക്കുന്നത്.
മുമ്പ് ടാക്സി സ്റ്റാന്‍ഡായിരുന്ന ഇവിടം പിന്നീട് പാര്‍ക്കിങ് സ്ഥലമാക്കുകയായിരുന്നു.
ടാക്സി സ്റ്റാന്‍ഡ് പൊലിസ് സ്റ്റേഷനു സമീപത്തേക്കാണ് മാറ്റിയത്. ടൗണിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ ഇത് സഹായവുമാണ്.
എന്നാല്‍ പണം വാങ്ങി പാര്‍ക്കിങ് സൗകര്യമൊരുക്കാന്‍ കരാറെടുത്ത് അമിതി തുക ഈടാക്കുന്നെന്നാണ് പരാതി. ബൈക്കുകള്‍ക്ക് രണ്ടു രൂപയും മറ്റ് വാഹനങ്ങള്‍ക്ക് അഞ്ചു രൂപയുമായിരുന്നു തുടക്കത്തില്‍ ഫീസ് ഈടാക്കിയിരുന്നു.
പിന്നീട് ഇവ യഥാക്രമം അഞ്ചും പത്തുമാക്കി ഉയര്‍ത്തി. നിലവില്‍ ഇത് പത്തും ഇരുപതുമാക്കിയെങ്കിലും അപരിചിതരോട് തോന്നിയ തുകയാണത്രേ ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."