ടെന്‍ഡര്‍ ദിവസം തന്നെ പത്രപരസ്യം: ചട്ടങ്ങള്‍ മറികടന്നുള്ള നടപടികള്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം
നിലമ്പൂര്‍: ടെന്‍ഡര്‍ ദിവസം തന്നെ പത്രപരസ്യം നല്‍കിയത് വിവാദമായതോടെ നിലമ്പൂര്‍ നഗരസഭ ടെന്‍ഡര്‍ പിന്‍വലിച്ച് തടിയൂരി. നിലമ്പൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള നിലമ്പൂര്‍ ചെട്ടിയങ്ങാടിയിലെ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ രണ്ട് മുറികള്‍ ടെന്‍ഡര്‍ ചെയ്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട പത്രപരസ്യം 29ലെ തിയതിവച്ചാണ് 30ലെ പത്രത്തില്‍ വന്നത്.
പത്തുദിവസം മുന്‍പെങ്കിലും പരസ്യം നല്‍കി വേണം ക്വട്ടേഷന്‍ സ്വീകരിക്കേണ്ടതെന്നാണ് നിയമം. ഇത് മറികടന്നാണ് ക്വട്ടേഷന്‍ ദിവസം തന്നെ പരസ്യം നല്‍കിയത്. ഭരണകക്ഷിയിലെ ഒരു നേതാവിന് മുന്‍കൂര്‍ നല്‍കിക്കഴിഞ്ഞതായും ഇതിന് നിയമപ്രാബല്യം വരുത്തുന്നതിനായാണ് പരസ്യം നല്‍കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
പഴയ സ്റ്റാന്‍ഡിലെ 12,15 നമ്പര്‍ റൂമുകളുടെ ടെന്‍ഡര്‍ ആയിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്നത്. രാവിലെ 11ന് നഗരസഭാ കാര്യാലയത്തില്‍വച്ച് പരസ്യമായി ലേലം ചെയ്ത് റൂമുകള്‍ നല്‍കുമെന്നാണ് പത്രപരസ്യത്തില്‍ പറഞ്ഞിരുന്നത്. ഇതിനായി രാവിലെ പത്തിന് മുന്‍പായി ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവ്യം നഗരസഭാ സെക്രട്ടറിയുടെ പേരില്‍ മാറാവുന്ന ഡിഡി, സ്ഥിരനിക്ഷേപ രസീത് എന്നിവ സഹിതം ഹാജരാക്കുകയോ, നഗരസഭാ കാര്യാലയത്തില്‍ തുക അടവാക്കിയ രസീത് ഹാജരാക്കുകയോ ചെയ്യണമെന്നും നഗരസഭ സെക്രട്ടറി ഒപ്പിട്ട പ്രത്രപരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു.
30ന് രാവിലെ പത്തുവരെ നിരതദ്രവ്യം ഉള്ളടക്കം ചെയ്ത ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതാണെന്നും പരസ്യത്തിലുണ്ട്. ഈ വിഷയം കൗണ്‍സിലില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ ചട്ടങ്ങള്‍ മറികടന്നുള്ള നടപടികള്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ടെന്‍ഡര്‍ നടപടി പിന്‍വലിച്ച് സെക്രട്ടറി തടിയൂരി. പത്രപരസ്യം അടക്കം നല്‍കി നടപടിക്രമങ്ങള്‍ പാലിച്ച് പിന്നീട് ടെന്‍ഡര്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."