മഞ്ചേരിയിലെ അപ്പാരല്‍ പാര്‍ക്ക് തുറക്കാന്‍ തീരുമാനം
മഞ്ചേരി: പന്ത്രണ്ട് വര്‍ഷമായി പൂട്ടിക്കിടക്കുന്ന മഞ്ചേരി കരുവമ്പ്രം അപ്പാരല്‍ പാര്‍ക്ക് നവംബര്‍ 15നകം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം. അപ്പാരല്‍ പാര്‍ക്കിനെ പൊതു സേവന കേന്ദ്രമാക്കി സംരക്ഷിക്കുന്നതിന് കെട്ടിടം അറ്റകുറ്റപ്പണി നടത്തും. ജില്ലാ കുടുംബശ്രീയുടെ സ്കില്‍ പരിശീലനം അപ്പാരല്‍ കേന്ദ്രത്തിലേക്ക് മാറ്റും. പാര്‍ക്കിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം വനിതാ സംരംഭം തുടങ്ങാന്‍ വിട്ടുകൊടുക്കും. നഗരസഭാ പരിധിയിലെ അഞ്ച് കുടുംബശ്രീ യൂനിറ്റുകള്‍ക്കാണ് സംരഭം നടത്താന്‍ അനുമതി നല്‍കുക.
ഓരോ യൂനിറ്റില്‍നിന്നും അഞ്ച് വനിതകള്‍ കൂടിയ യൂനിറ്റിന് ടൈലറിങ് രംഗത്ത് സംരംഭം തുടങ്ങാം. മുള്ളമ്പാറ ചോഴിയാംകുന്ന് ശ്മശാനത്തിലേക്ക് വഴിക്കുവേണ്ടി സമീപവാസികളില്‍നിന്നു സ്ഥലം ഏറ്റെടുക്കും. അതിനുള്ള പണം ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
വിധവാ പെന്ഷന് അപേക്ഷകരില്‍നിന്നു 17പേരെ ഒഴിവാക്കാന്‍ തീരുമാനിച്ചത് പുനപരിശോധിക്കും. സാമൂഹ്യ പെന്‍ഷനുകള്‍ക്കു വേണ്ടി ലഭിച്ച അപേക്ഷകളില്‍ വിധവാപെന്ഷന് 64 എണ്ണവും വികലാംഗ പെന്ഷന് അഞ്ച് എണ്ണവും അംഗീകരിച്ചു. നഗരസഭയുടെ ഹരിത സഹായ സ്ഥാപനമായി പാലക്കാട് ഐ.ആര്.ടി.സിയെ തെരഞ്ഞെടുത്തു.
കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണ്‍ വി.എം സുബൈദ അധ്യക്ഷയായി. വൈസ് ചെയര്മാന് വി.പി ഫിറോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വല്ലാഞ്ചിറ മുഹമ്മദാലി, പി.പി കബീര്‍, മരുന്നന്‍ മുഹമ്മദ്, കെ.പി ഉമ്മര്‍, കൊളക്കാടന്‍ അസൈനാര്‍, കെ. ഫിറോസ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."