അരാംകോ ആക്രമണം; എത്തിയത് പത്തോളം ആയുധ ഡ്രോണുകള്‍: എണ്ണയുല്‍പാദനം പകുതിയായി കുറച്ചു; ഇന്ത്യയുള്‍പ്പെടെ ആഗോള വിപണിയില്‍ വിലകുത്തനെ കൂടിയേക്കും
റിയാദ്: സഊദി അരാംകോയുടെ കീഴിലെ ലോകത്തെ ഏറ്റവും വലിയ എണ്ണയുല്‍പാദക പ്ലാന്റില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ എണ്ണയുല്‍പാദനം പകുതിലധികം കുറച്ചതായി സഊദി അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടം സംഭവിച്ചതിനാല്‍ അരാംകോ പ്ലാന്റ് അടച്ചതിനെ തുടര്‍ന്നാണ് സഊദി എണ്ണയുല്‍പാദനം പകുതിയായി കുറച്ചത്. ആക്രമണത്തിന് ശേഷം 5.7 ദശ ലക്ഷം (5.7 മില്യണ്‍) ബാരല്‍ ഉല്‍പാദനമാണ് നടക്കുന്നതെന്നു സഊദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു.
ലോകത്തെ ഏറ്റവും വലിയ എണ്ണയുല്‍പാദക പ്ലാന്റാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായത്. പ്ലാന്റ് അടച്ചുവെന്നും കണക്കെടുപ്പുകള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ആഗസ്റ്റിലെ കണക്കുകള്‍ പ്രകാരം സഊദിയുടെ പ്രതിദിന എണ്ണയുല്‍പാദനം 9.85 ദശലക്ഷമായിരുന്നു. ലോകത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പന അടുത്ത വര്‍ഷത്തോടെ ലക്ഷ്യം വെക്കുന്ന അരാംകോ നടപടികളെയും ആക്രമണം ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എണ്ണയുല്‍പാദനത്തിനു പുറമെ അനുബന്ധമായ വാതകയുല്‍പാദനവും താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ദിനംപ്രതി രണ്ടു ബില്യന്‍ ക്യൂബിക് ഫീറ്റ് ഉല്‍പാദനമാണ് വെട്ടിക്കുറച്ചത്. എന്നാല്‍, അരാംകോ ഗ്യാസ്, എണ്ണയുല്‍പാദക കമ്പനികളിലുണ്ടായ ആക്രമണം രാജ്യത്തെ വൈദ്യുത ഉല്‍പാദനത്തെയും ജല ശുദ്ധീകരണ സംവിധാനങ്ങളെയും പ്രാദേശിക ഹൈഡ്രോകാര്‍ബണ്‍ വിപണിയെയും ബാധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
പ്ലാന്റിന്റെ അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് എണ്ണയുല്‍പ്പാദനം പഴയ നിലയിലേക്ക് നീക്കുവാനുള്ള പരിശ്രമങ്ങള്‍ തുടങ്ങിയതായി അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം അറ്റകുറ്റപണികളുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആക്രമണം നടന്ന ശനിയാഴ്ച്ച അന്ത്രാഷ്ട്ര വിപണിയിലെ എണ്ണവിതരണം സാധാരണ നിലയില്‍ തന്നെ നടന്നുവെന്ന് അന്താരാഷ്ട്ര എനര്‍ജി ഏജന്‍സി അറിയിച്ചു.
ആക്രമണത്തിന്റെ ഭാഗമായുള്ള എണ്ണവിലയിലെ വര്‍ധനവ് തിങ്കളാഴ്ച ആഗോള മാര്‍ക്കറ്റ് തുറക്കുന്നതോടെ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. രണ്ടു ദിവസങ്ങളില്‍ ആഗോള ഓഹരി വിപണി അടവായിരുന്നതിനാല്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. മുന്‍കാലങ്ങളില്‍ സഊദി അരാംകോ സംവിധാനങ്ങളിലുണ്ടായ ആക്രമണം ആഗോള വിപണിയെ സാരമായി ബാധിച്ചിരുന്നില്ലെങ്കിലും ശനിയാഴ്ച നടന്ന ആക്രമണം അത്തരത്തില്‍ തള്ളിക്കളയാന്‍ സാധിക്കുന്നതല്ലെന്നു അമേരിക്ക ആസ്ഥാനമായുള്ള ഹെഡ്ജെയി റിസ്‌ക് മാനേജ്മെന്റിലെ മുതിര്‍ന്ന ഊര്‍ജ നിരീക്ഷണ വിദഗ്ധന്‍ ജോയി മിക്‌മോങ്കിള്‍ പറഞ്ഞു.
അതേസമയം, ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ പൂര്‍ണമായും ഉത്പാദനം നിര്‍ത്തി അടച്ചിട്ടിരിക്കുന്ന പ്ലാന്റ് തുറക്കാന്‍ എത്രത്തോളം വൈകുന്നുവോ അതിനെ ആശ്രയിച്ചായിരിക്കും എണ്ണവിലയില്‍ ദിനം പ്രതി വര്‍ധനവുണ്ടാകുകയെന്നാണ് കരുതുന്നത്. അഞ്ച് ഡോളര്‍ മുതല്‍ പത്ത് ഡോളര്‍ വരെ എണ്ണ വില ഉയരുമെന്നാണ് ആഗോള സാമ്പത്തിക മാധ്യമങ്ങളും വിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പ്. നിലവില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ എണ്ണ സഊദിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."