കരുണാകരന്റെ പേരില്‍ ഇനി ട്രസ്റ്റു വേണ്ട, കരാറുകാരന്റെ മരണത്തില്‍ ദു:ഖമുണ്ട്, അന്വേഷിക്കണമെന്ന് കെ. മുരളീധരന്‍
കോഴിക്കോട്: കണ്ണൂര്‍ ചെറുപുഴയില്‍ കെ.കരുണാകരന്‍ സ്മാരക ട്രസ്റ്റിന് കെട്ടിടം നിര്‍മിച്ച കരാറുകാരന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കെ. മുരളീധരന്‍ എം.പി.
ഏതുതരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. മരിച്ച കരാറുകാരന്റെ കുടുംബത്തിന് കൂടി സ്വീകാര്യമായ അന്വേഷണമാണ് വേണ്ടത്. വിഷമം അനുഭവിക്കുന്നവരെ സഹായിച്ചിരുന്ന കരുണാകരന്റെ പേരിലുള്ള സ്ഥാപനം കാരണം ദുരനുഭവം ഉണ്ടായതില്‍ ദുഃഖമുണ്ട്.
കെ. കരുണാകരെന്റ പേരില്‍ സ്ഥാപനങ്ങളോ ട്രസ്‌റ്റോ തുടങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. സര്‍ക്കാരിന്റെ ഏത് അന്വേഷണത്തിനും പൂര്‍ണ പിന്തുണ നല്‍കും. കരുണാകരന്റെ പേരിന് ആരും കളങ്കം വരുത്തരുത്. കരുണാകരന്റെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസിഡന്റായ ഔദ്യോഗിക ട്രസ്റ്റുണ്ട്. പണപ്പിരിവില്ലാതെ ചാരിറ്റിയാകാമെന്നും അദ്ദേഹം പറഞ്ഞു.
പാലയില്‍ പതിനായിരത്തിലേറെ വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കും. ത്രിഭാഷാ നയമാണ് എക്കാലവും കോണ്‍ഗ്രസിന്റേത്. ആ നയത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നു. മരട് ഫ്‌ളാറ്റിന് അനുമതി നല്‍കിയവര്‍ക്കെതിരേ നടപടി വേണം. ഫ്‌ളാറ്റില്‍ താമസിക്കുന്നവരെ ഇറക്കിവിടുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."