കടമാന്‍തോടിന്റെ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കണമെന്ന്
പുല്‍പ്പള്ളി: അനധികൃതമായി കൈയേറിയ കടമാന്‍തോടിന്റെ പുറമ്പോക്ക് ഭൂമി വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കിസാന്മിത്ര സ്വാശ്രയ സംഘം ആവശ്യപ്പെട്ടു. പുല്‍പ്പള്ളി പഞ്ചായത്തിലെ മ•ഥമൂല മുതല്‍ കബനി മരക്കടവ് വരെയുള്ള കടമാന്‍തോടിന്റെ ഭൂമി അനധികൃതമായി കൈയേറിയതോടെ തോടിന്റെ പലഭാഗങ്ങളും കൈതോടുകളായി മാറിയ അവസ്ഥയാണ്. 23 മീറ്റര്‍ വീതിയുള്ള തോട് ഇപ്പോള്‍ അഞ്ചുമീറ്റര്മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. പലയിടങ്ങളിലും കൈയേറ്റ ഭൂമിയില്‍ കൃഷി ആരംഭിച്ചിരിക്കുകയാണ്. കടമാന്തോടില് മാത്രം ഇറിഗേഷന്‍ വകുപ്പ് 11 ഓളം തടയണകളും അനുവദിച്ചിട്ടുണ്ടെങ്കിലും ഭൂമികള്‍ അനധികൃതമായി കൈയേറിയതിനാല്‍ തടയണകള്‍ നിര്‍മിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജില്ലാ ഭരണകൂടം തയാറാകണമെന്നും കിസാന്‍ മിത്ര സ്വാശ്രയസംഘം ആവശ്യപ്പെട്ടു. ബോബി പുഞ്ചക്കര അധ്യക്ഷനായി. ഷാജി, ജോയി, രാജന്, മത്തച്ചന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."