ഏകദിന ശില്പശാല സംഘടിപ്പിച്ചു
കല്‍പ്പറ്റ: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തിയ ജൈവ വൈവിധ്യ പരിപാലന സമിതികളുടെ ശാക്തീകരണം എന്ന വിഷയത്തില്‍ ബി.എം.സി അംഗങ്ങള്‍ക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു. കലക്ടറേറ്റിലെ ആസൂത്രണ ഭവനില്‍ നടന്ന പരിപാടി സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. ബി.എം.സി അംഗങ്ങള്‍ക്ക് അവരുടെ കടമയെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തി അവരെ കൂടുതല്‍ പ്രവര്‍ത്തന സജ്ജരാക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ.ഉമ്മന്‍ വി ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.ദിനേശന് ചെറുവാട്, എം.എസ് സ്വാമിനാഥന് ഗവേഷണ നിലയം സയന്റിസ്റ്റ് ആര് സുമിറ്റി, കില ഫാകല്‍റ്റി എന്‍.പി വേണുഗോപാലന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര് പ്രവീജ്, എ.ഡി.എം. കെ.എം രാജു, ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയം ഡയറക്ടര്‍ വി ബാലകൃഷ്ണന്, ജില്ലാ കോര്‍ഡിനേറ്റര്‍ അജയന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബി.എം.സി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."