HOME
DETAILS

ചെങ്ങോടുമലയില്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി; ക്രമക്കേടിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

  
backup
October 31 2018 | 06:10 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%9f%e0%b5%81%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%96%e0%b4%a8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

പേരാമ്പ്ര: ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്താന്‍ ജില്ലാ പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതി (ഡി.ഇ.ഐ.എ.എ) അനുമതി നല്‍കിയത് ക്രമവിരുദ്ധമായാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്.
ഡി.ഇ.ഐ.എ.എയില്‍ അംഗമായ പാരിസ്ഥിതിക വിദഗ്ധന്‍ ഇല്ലാതെയാണ് ഖനനാനുമതി നല്‍കിയതെന്ന് നേരത്തെ പുറത്തു വന്നിരുന്നു. സമിതി അംഗമായ ഡി.എഫ്.ഒ കെ.കെ സുനില്‍ കുമാര്‍ സമിതിയില്‍ പാരിസ്ഥിതിക വിദഗ്ധനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് 2017 ജൂണ്‍ മാസത്തില്‍ കലക്ടര്‍ക്ക് കത്തു നല്‍കിയിരുന്നെങ്കിലും നിയമനം നടത്തിയിരുന്നില്ല.
ഇദ്ദേഹമില്ലാതെ മൂന്നാം യോഗം മുതല്‍ ഒന്‍പതാം യോഗം വരെ നടത്തുകയും ജില്ലയിലെ ഭൂരിപക്ഷം ക്വാറികള്‍ക്ക് അനുമതി കൊടുക്കുകയും ചെയ്തതായി ഡി.എഫ്.ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. റിട്ട. ഡി.എഫ്.ഒ എ. സത്യനാഥനെയായിരുന്നു വിദഗ്ധ അംഗമായി ഉള്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ ഇദ്ദേഹത്തിന്റെ യോഗ്യത സംബന്ധിച്ച് ഹൈക്കോടതിയില്‍ അന്യായം വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഇദ്ദേഹത്തിനു പകരം ഫാറൂഖ് കോളജിലെ ബോട്ടണി വിഭാഗം മേധാവി കിഷോര്‍ കുമാറിനെ വിദഗ്ധ അംഗമായി ഉള്‍പ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കുന്നതിന് ഡി.എഫ്.ഒ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല.
സമിതിയുടെ യോഗം ചേരുന്നതും ഫീല്‍ഡ് പരിശോധന ഷെഡ്യൂള്‍ ചെയ്യുന്നതും പെട്ടെന്ന് തീരുമാനിക്കുന്നതു കൊണ്ട് പലപ്പോഴും വിദഗ്ധ അംഗങ്ങള്‍ക്ക് ഫീല്‍ഡ് പരിശോധനയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ഡി.എഫ്.ഒ കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.
കരട് യോഗ തീരുമാനങ്ങള്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നില്ല, സമിതി അംഗമല്ലാത്ത ജിയോളജിസ്റ്റ് ഡി.ഇ.ഐ.എ.എ യോഗത്തില്‍ പങ്കെടുത്ത് മിനുട്‌സില്‍ ഒപ്പിടുന്നതായും ഡി.എഫ്.ഒ ചൂണ്ടിക്കാട്ടുന്നു. ക്വാറികള്‍ക്ക് അനുമതി കൊടുക്കുന്ന സമിതിയിലെ അംഗം തന്നെ അതിന്റെ പ്രവര്‍ത്തനത്തിലെ ക്രമക്കേടിനെ കുറിച്ച് പറയുന്നത് ഗൗരവത്തോടെ കാണണമെന്ന് ചെങ്ങോടു മല ഖനന വിരുദ്ധ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഖനനത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നു. ഡി.എഫ്.ഒ കലക്ടര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് വിവരാവകാശ നിയമപ്രകാരം വാങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago