ബസ് ഡ്രൈവറെ മര്‍ദിച്ചെന്ന കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി
നാദാപുരം: മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാദാപുരത്ത് കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയിലെ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി.
2015 ഓഗസ്റ്റ് 13ന് നാദാപുരം ടൗണിലൂടെ സ്കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ഥിനി കെ.എസ്.ആര്.ടി.സി ബസ് തട്ടി മരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ ജനരോഷത്തില്‍ ബസ് ഡ്രൈവറെ ക്രൂരമായി അടിച്ച് പരുക്കേല്‍പിച്ചെന്നും ഡ്യൂട്ടി തടസപ്പെട്ടുത്തിയെന്നുമായിരുന്നു കേസ്.
ബസ് ഡ്രൈവര്‍ നല്കിയ പരാതിയില്‍ നാദാപുരത്തെ പൊതുപ്രവര്‍ത്തകനായ വടക്കെ മണ്ടോടി ഹമീദിനെ (ചിങ്ങിണി) പ്രതിയാക്കിയാണ് അന്ന് നാദാപുരം പൊലിസ് കേസെടുത്തത്. അന്വേഷണം നടത്തി പൊലിസ് നല്കിയ കുറ്റപത്രത്തില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് നാദാപുരം കോടതി പ്രതിയെ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ. മുസ്തഫ കുന്നുമ്മലാണ് ഹാജരായത്.
സംഭവം നടന്ന സമയത്ത് ഹമീദ് നാദാപുരം ആശുപത്രിയിലായിരുന്നു. ടൗണിലെത്തിയ ഹമീദ് കെ.എസ്.ആര്.ടി.സി ബസിന് ചുറ്റും ആളുകള്‍ കൂടിയിരിക്കുന്നതാണ് കണ്ടത്. സംഘര്‍ഷാവസ്ഥ കണ്ട് പ്രകോപിതരായ ജനങ്ങള്‍ ഡ്രൈവറെ മര്‍ദിക്കുമെന്ന് കരുതി പൊലിസിനോട് ബസ് മാറ്റാന്‍ പറ്റുമോ എന്ന് ചോദിക്കുകയേ ചെയ്തിട്ടുള്ളൂ എന്ന് ഹമീദ് സുപ്രഭാതത്തോട് പറഞ്ഞു.
നിരപരാധിയായ തന്നെ ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിച്ച് അറസ്റ്റു ചെയ്തതിനാല്‍ വലിയ തുക ജാമ്യം നല്‍കേണ്ടി വന്നെന്നും കേസുമായി ബന്ധപ്പെട്ട് ഏറെ സമയ നഷ്ടവും സാമ്പത്തിക നഷ്ടവും മാന നഷ്ടവും ഉണ്ടായെന്നും ഹമീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."