തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന്
കല്‍പ്പറ്റ: കെ.എസ്.ഇ.ബി.യിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തസ്തികകള്‍ വെട്ടിക്കുയ്ക്കാനുള്ള റഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം തള്ളിക്കളയുന്നതിന് പകരം ഈ നിര്‍ദേശത്തിന്റെ മറവില്‍ നിലവില്‍ ഒഴിവുള്ള തസ്തികളില്പോലും നിയമനം നടത്താതെ ബോര്‍ഡും സര്‍ക്കാരും ഒത്തു കളിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി.യില്‍ 5000ഓളം ജീവനക്കാര്‍ അധികമാണെന്ന് വൈദ്യുതി മന്ത്രി നിയമസഭയില്‍ പറഞ്ഞത്. റെഗുലേറ്ററി കമ്മീഷന് നിര്‍ദേശത്തിന്റെ മറവില്‍ ബോര്‍ഡിലെ ആവശ്യ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും ഒഴിവുകള്‍ നികത്താതിരിക്കാനുമുള്ള അധികൃതരുടെ നിലപാടില്‍ പ്രതിഷേധിക്കുന്നതായും അന്യായമായ അധ്വാന ഭാരം അടിച്ചേല്‍പ്പിച്ചാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.ഡി അപ്പച്ചന് അധ്യക്ഷനായി. കെ.എം ജംഹര്‍, ബേബി പ്രശാന്ത്, എല്‍ദോ കെ ഫിലിപ്പ്, കെ.യു ജോര്‍ജ്ജ്, എ.കെ സുനില്‍, പി.ജി രമേശന്, ജസ്ലിന് കുര്യാക്കോസ്, ഇ.ആര് വിജയന്, ബോബിന് എം.എം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."