വ്യാപാരികളോട് എല്ലാ സര്‍ക്കാരുകള്‍ക്കും വഞ്ചനാപരമായ നിലപാട്: ടി. നസിറുദ്ദീന്‍
പയ്യോളി: വികസന വിഷയങ്ങളില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എക്കാലവും വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചു പോരുന്നുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അഭിപ്രായപ്പെട്ടു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിക്കപ്പെടുന്ന കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായ ഏകോപന സമിതി പയ്യോളി യൂനിറ്റ് സംഘടിപ്പിച്ച കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ടി ഉഷ മുഖ്യാതിഥിയായി. യൂനിറ്റ് പ്രസിഡന്റ് കെ.ടി വിനോദന്‍ അധ്യക്ഷനായി. മാണിയോത്ത് മൂസ, കെ.പി.എ വഹാബ്, സി.വി ബാലഗോപാല്‍, അഷ്‌റഫ് കോട്ടക്കല്‍, മഠത്തില്‍ അബ്ദുറഹ്മാന്‍, മഠത്തില്‍ നാണു മാസ്റ്റര്‍, എം. ഫൈസല്‍, കെ.പി റാണാ പ്രതാപ്, ടി.എ ജുനൈദ്, ടി. വീരേന്ദ്രന്‍, എ.സി സുനൈദ്, സലാം ഫര്‍ഹത്ത് സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് പയ്യോളി ടൗണിലെ മുഴുവന്‍ കടകളും രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ അടച്ചിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."