വനത്തില്‍ അതിക്രമിച്ചുകയറിയ ആന അറസ്റ്റില്‍: മൂന്നുപേരും പിടിയില്‍, രണ്ടുപേരെ ചൂട്ടുകെട്ടി തിരയുന്നു
തൊടുപുഴ: വനത്തില്‍ അതിക്രമിച്ചുകയറിയ ആനയെ അറസ്റ്റ് ചെയ്തു.
മൂന്നുപേരും പിടിയില്‍, രണ്ടുപേരെ വനം വകുപ്പ് തിരയുന്നു. ചരിത്രത്തിലാദ്യമായാണ് ഇതുപോലൊരു അറസ്റ്റ്. അനധികൃതമായി വനത്തില്‍ കയറി തീറ്റയെടുത്തതിനാണ് ആനയെ അറസ്റ്റ് ചെയ്തത്. ആല്‍പ്പാറ സ്വദേശി അനീഷ് പാട്ടത്തിലെടുത്ത കുഴൂര്‍ സ്വാമിനാഥന് എന്ന ആനയെയയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഒപ്പം പാപ്പാന്മാരെയും. ആനയ്ക്ക് ഉടമസ്ഥ രേഖകളോ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ലെന്നും പരാതിയുണ്ട്.
വാണിയംപാറ ഡെപ്യൂട്ടി റേഞ്ചര്‍ സെബാസ്റ്റ്യനും സംഘവുമാണ് ആനയേയും പാപ്പാന്മാരെയും കസ്റ്റഡിയിലെടുത്തത്. പട്ടിക്കാട് പാമ്പാട്ടി തേക്കുതോട്ടത്തില്‍ കയറി അഞ്ചു പനകള്‍ വെട്ടുകയും നാലു പനകളുടെ ഓല ആനയെക്കൊണ്ട് എടുപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
തുടര്‍ന്നാണ് ആനയേയും പാപ്പാന്മാരേയും പന വെട്ടിയ മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
പന മുറിച്ച കേസില്‍ പഴയന്നൂര്‍ സ്വദേശി സുമേഷ്, കാവിശ്ശേരി സ്വദേശികളായ പ്രതിന്, മോഹന്‍രാജ്, ആനയെ പാട്ടത്തിനെടുത്ത അനീഷ് എന്നിവരെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ഒന്നാം പാപ്പാന് രാജേഷ്, ആനയുടെ യഥാര്‍ഥ ഉടമയെന്ന് പറയപ്പെടുന്ന ബാബു എന്നിവരെ പിടികൂടാനുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഒരു ആനയെ വനപാലകര്‍ അറസ്റ്റ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."