മോദിക്ക് സ്തുതി, ഇടതുപക്ഷത്തിനു പഴി, താന്‍ ഇടതുപക്ഷ അനുഭാവിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോട് തൂങ്ങിച്ചാവാന്‍ പറയുമെന്നും ടി.പത്മനാഭന്‍: തന്റെ റോള്‍ മോഡല്‍ നാറാണത്തു ഭ്രാന്തനെന്നും പത്മനാഭന്‍
കോഴിക്കോട്: മോദി സ്തുതിയുമായും ഇടതു പക്ഷത്തെ കടന്നാക്രമിച്ചും പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെ അംഗീകരിക്കുകയാണെന്ന് പത്മനാഭന്‍ അഭിപ്രായപ്പെടുന്നത് ഒരു വാര്‍ഷികപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ്.
കശ്മീരിനു വേണ്ടി ഹൃദയം നൊന്ത് മുദ്രാവാക്യം വിളിക്കുന്ന ഡി.വൈ.എഫ്.ഐക്കാരും പുരോഗമന കലാസാഹിത്യകാരന്മാരും കശ്മീരിലെ ലക്ഷക്കണക്കിന് പണ്ഡിറ്റുകള്‍ക്ക് മനുഷ്യാവകാശമുണ്ടെന്ന കാര്യമോര്‍ക്കണം. കശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് വേണ്ടി ഇവര്‍ കരയുന്നത് കണ്ടിട്ടില്ലെന്നും പത്മനാഭന്‍ തുറന്നടിക്കുന്നു.
ബ്രസീലില്‍ ആമസോണ്‍ കാടുകള്‍ കത്തുമ്പോള്‍ ഡി.വൈ.എഫ്.ഐ ഇവിടെ പ്രകടനവുമായെത്തും. പശ്ചിമഘട്ടം നശിപ്പിക്കുമ്പോള്‍, കൈയേറുമ്പോള്‍ അവര്‍ക്ക് യാതൊരു പ്രശ്നവുമില്ല. തനിക്ക് എത്ര തന്നെയായാലും ഇതൊന്നും പറയാതിരിക്കാനാവില്ല. നാറാണത്തു ഭ്രാന്തനാണ് എന്റെ റോള്‍ മോഡല്‍, പത്മനാഭന്‍ തുറന്നടിക്കുന്നു.
വിമോചന സമരത്തിനെതിരേ ലേഖനമെഴുതിയ താന്‍ ഇപ്പോള്‍ ഇടതുപക്ഷ അനുഭാവിയാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവരോട് പോയി തൂങ്ങിച്ചാവാന്‍ പറയണം. ഇടതുപക്ഷത്തെ പാര്‍ട്ടി വേദികളില്‍ തന്നെ എല്ലാ കാലത്തും വിമര്‍ശിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ബാലന്‍ മന്ത്രിയെ കടുത്ത ഭാഷയില്‍ ശകാരിക്കാതെ തലചൊറിഞ്ഞ് നില്‍ക്കുകയായിരുന്നില്ലേ വേണ്ടതെന്നും പത്മനാഭന്‍ ചോദിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. മലയാളത്തെ പി.എസ്.സി അംഗീകരിക്കണമെന്നും ടി.പത്മനാഭന്‍ പയുന്നു.
ഗാന്ധിയന്മാരെന്ന് വിളിപ്പേരുള്ള പലരും ഒരു മൂല്യവും പാലിക്കാത്ത ഫ്രോഡുകളാണ്. താനെന്നും ഗാന്ധിയന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. അതില്‍ ഒരു തരിമ്പും മാറ്റമില്ല. സാംസ്‌കാരികരംഗത്തെ പലരും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് വളര്‍ന്നത്. ഒ.എന്‍.വിയോടൊപ്പം എം.ടിയും ഇങ്ങനെ വന്നതാണെന്ന യുവജന ബോര്‍ഡ് ചെയര്‍പെഴ്സണ്‍ ചിന്താ ജെറോമിന്റെ അഭിപ്രായം തെറ്റാണ്. ഇത്തരത്തില്‍, ഇല്ലാത്ത ഓരോ പട്ടം ചിലര്‍ക്ക് ചാര്‍ത്തി കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."