HOME
DETAILS
MAL
കലക്ടറേറ്റ് ധര്‍ണ നടത്തി
backup
June 13 2017 | 21:06 PM
കല്‍പ്പറ്റ: സ്വകാര്യ മേഖലയില്‍ സംവരണം നിയമം മൂലം നടപ്പിലാക്കുക, മുഴുവന്‍ ഭൂമി ഇല്ലാത്തവര്‍ക്കും ഭൂമിയും വീടും നല്‍കുക, പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കു നല്‍കിവരുന്ന ഗ്രാന്റ് കാലോചിതമായി പരിഷ്കരിക്കുക, നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ധനസഹായം നല്‍കുക, ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നിയമകുരുക്കുകള് ഒഴിവാക്കി ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പട്ടിക ക്ഷേമസമിതി കലക്ടറേറ്റില്‍ ധര്‍ണ നടത്തി. സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ആര് നിര്‍മ്മല അധ്യക്ഷനായി. വി കരുണന്, എം ജനാര്‍ദ്ദന്‍, ടി.കെ അയ്യപ്പന്, എം.സി ചന്ദ്രന്, ഓമന ടീച്ചര്‍, ഒ.ആര് മണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."