HOME
DETAILS

ശബരിമലയും വിളക്കുകാലും കത്തി നിന്ന് കോര്‍പറേഷന്‍ യോഗം

  
backup
October 31 2018 | 06:10 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95

കോഴിക്കോട്: ശബരിമല വിഷയവും തെരുവു വിളക്കും കത്തി നിന്നതായിരുന്നു ഇന്നലത്തെ കോര്‍പ്പറേഷന്‍ യോഗം. രണ്ടും ചൂടേറിയ തര്‍ക്കങ്ങള്‍ക്കും ബഹളങ്ങള്‍ക്കും കാരണമായി. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ കണ്ണൂര്‍ പ്രസംഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വാര്‍ത്തകളും പുറമേ നിറഞ്ഞു നില്‍ക്കവേയാണ് കോര്‍പറേഷന്‍ കൗണ്‍സിലില്‍ അടിയന്തിരപ്രമേയവുമായി ഭരണപക്ഷത്തെ എം.പി സുരേഷ് എത്തിയത്. കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന അമിത്ഷായുടെ പ്രസംഗം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അഹങ്കാരവുമാണെന്നും അദ്ദേഹത്തിനെതിരേ പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെടുന്നുവെന്നതായിരുന്നു പ്രമേയം. ബി.ജെ. പി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചു. അമിത്ഷായുടേത് ശബരിമല വിഷയത്തിലുള്ള ഇടത് സര്‍ക്കാറിന്റെ നിലപാടിനോടുള്ള ഒരു ജനകീയ വികാരമാണെന്ന് അവര്‍ പറഞ്ഞു. യു.ഡി. എഫ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചെങ്കിലും സര്‍ക്കാറിന്റെ നീക്കങ്ങളെ വിമര്‍ശിക്കാന്‍ മറന്നില്ല. കൗണ്‍സിലര്‍മാരായ കെ.വി ഉഷ, എസ്.വി.എം ഷമീല്‍, എം. രാധാകൃഷ്ണന്‍, നമ്പിടി നാരായണന്‍, കെ.ടി ബീരാന്‍കോയ, കെ.വി ബാബുരാജ് പലരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ അടിയന്തര പ്രമേയം ഏഴിനെതിരേ 63 വോട്ടുകള്‍ക്ക് പാസാക്കി.
നഗരസഭാ പരിധിയില്‍ സ്ഥിതിചെയ്യുന്ന ആറു റോഡുകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് സോളാര്‍സ് സൊലൂഷന്‍സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാറും വിവാദങ്ങളും കൗണ്‍സിലില്‍ വീണ്ടും നീണ്ട ചര്‍ച്ചകള്‍ക്കും വാദ കോലാഹലങ്ങള്‍ക്കും കാരണമായി. പ്രതിപക്ഷത്തെ അഡ്വ. നിയാസാണ് വിഷയത്തില്‍ ചര്‍ച്ച തുടങ്ങിയത്. കരാര്‍ ഉടമ്പടിപ്രകാരം വിളക്കുകാലുകളിലെ പരസ്യബോര്‍ഡിന്റെ അളവിലെ തിരിമറിയും അതുമായി ബന്ധപ്പെട്ട നിയമ നടപടികളും എന്തായെന്ന് വിശദീകരിക്കണമെന്ന് നിയാസ് ആവശ്യപ്പെട്ടു. പരസ്യബോര്‍ഡിന്റെ അളവുമായി ബന്ധപ്പെട്ട് ഒരു കൈതെറ്റ് സംഭവിച്ചതാണെന്നതുള്‍പ്പെടെയുള്ള വിശദീകരണങ്ങളില്‍ പ്രതിപക്ഷം തൃപ്തരായില്ല. ചൂടു പിടിച്ച ചര്‍ച്ചയ്ക്കിടെ കൗണ്‍സിലില്‍ വന്‍ ബഹളമുയര്‍ന്നു. ഒരവസരത്തില്‍ അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എഴുന്നേറ്റ് നിന്ന് അംഗങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥവരേയുണ്ടായി. അതേ പോലെ തെരുവു വിളക്ക് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരു വിഭാഗത്തു നിന്നും വാഗ്വാദങ്ങളുണ്ടായി. ഒടുക്കം ഇക്കാര്യം റീടെന്‍ഡറിന് വിടാന്‍ തീരുമാനമായി.
മാനാഞ്ചിറ സ്‌ക്വയറിനു ചുറ്റും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ കൊടി തോരണങ്ങളോ ബാനറുകളോ വെക്കരുതെന്ന കൗണ്‍സില്‍ തീരുമാനം കാറ്റില്‍ പറത്തുന്നതിനെതിരേ ശ്രദ്ധക്ഷണിച്ചു. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും നിയമം ബാധകമാണെന്നും വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവുണ്ടെന്നും എല്ലാവരും ഇതില്‍ സഹകരിക്കണമെന്നും മേയര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago