മികവ് 'തെളിയിച്ച് ' തൊടുപുഴ ഷാഡോ പൊലിസ് എട്ട് മാസത്തിനിടെ തെളിയിച്ചത് 55 കേസുകള്‍
തൊടുപുഴ: ഇടുക്കി ജില്ലയിലെ പൊലിസ് സേനയ്ക്ക് മാതൃകയായി തൊടുപുഴ ഡിവൈ.എസ്.പിയുടെ ഷാഡോ പൊലിസ്. 2015 ഏപ്രിലിലാണ് തൊടുപുഴ ഡിവൈ.എസ്.പി സാബു മാത്യൂവിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക പൊലിസ് ടിമിനു രൂപം നല്‍കിയത്. തൊടുപുഴ മേഖല ഉള്‍പെടുന്ന പൊലിസ് സ്‌റ്റേഷനുകളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ടീമിനു രൂപം നല്‍കിയത്. പ്രവര്‍ത്തനം തുടങ്ങി എട്ടു മാസത്തിനിടയില്‍ 55 കേസുകളാണ് തൊടുപുഴയിലെ ഷാഡോ പൊലിസ് തെളിയിച്ചത്. കഞ്ചാവ് കേസുകളിലായി പത്ത് പ്രതികളെയും പിടികൂടി. തൊടുപുഴയിലും പരിസരപ്രദേശങ്ങളുമായി നടന്ന 19 ചീട്ടുകളികേസുകളില്‍ നിന്നുമായി 65855 രുപ കണ്ടെടുത്തു. 21 കേസുകളില്‍ നിന്നായി 8167 ഹാന്‍സ് പായ്ക്കറ്റുകളും തൊടുപുഴ ഷാഡോ പൊലിസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തു.
പട്ടാപ്പകല്‍ തൊടുപുഴ നഗരത്തില്‍ നടന്ന ജീപ്പ് മോഷണത്തിലെ പ്രതിയെ അന്നു തന്നെ പിടികൂടാന്‍ സഹായിച്ചതും നിഴല്‍ പൊലിസാണ്. സമീപ കാലത്തു തൊടുപുഴയില്‍ നടന്ന കൊലപാതകത്തില്‍ 12 മണിക്കുറിനകം പ്രതികളെ വലയിലാക്കിയത് ഇവരുടെ മികവാണ്. നഗരത്തില്‍ നടന്ന ആറു ബൈക്ക് മോഷണങ്ങളില്‍ നാലിലും പ്രതികളെ പിടികുടി.
തൊടുപുഴയിലാകെ വിതരണം ചെയ്ത കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തിയതും പശ്ചിമബംഗാള്‍ സ്വദേശിയില്‍ നിന്നും 69000യിരം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയതും തൊടുപുഴ ഷാഡോ സംഘമാണ്. ഇടുക്കി ജില്ലയില്‍ തൊടുപുഴയില്‍ മാത്രമാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു സംഘമുള്ളത്. ഇവര്‍ യൂനിഫോമിലോ, പൊലിസ് വാഹനത്തിലോ അല്ല സഞ്ചരിക്കുന്നത്. സാധാരണക്കാരന്റെ വേഷത്തിലും പ്രൈവറ്റ് വാഹനങ്ങളിലുമാണ്. 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ഇവരുടെ നേര്‍ക്ക് രണ്ടു തവണയാണ് കുറ്റവാളികളുടെ ആക്രമണം നടന്നത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ കുരുമുളക് സ്‌പ്രേ മുഖത്തടിക്കുകയും വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
തൊടുപുഴയിലെ സ്ഥിരം കുറ്റവാളികളുടെ വിശദമായ പട്ടിക, കുറ്റകൃത്യങ്ങളുടെ രീതി എന്നിങ്ങനെ വിശദമായ റിപോര്‍ട്ട് അടങ്ങിയ ഒരു ആല്‍ബം തന്നെ ഷാഡോ പൊലിസ് തയാറാക്കി സൂക്ഷിക്കുന്നു. തൊടുപുഴ, കാഞ്ഞാര്‍, കരിമണ്ണൂര്‍, കരിങ്കുന്നം, കഞ്ഞിക്കുഴി, മുരിക്കാശേരി, ഇടുക്കി,കരിമണല്‍ സ്റ്റേഷനുകള്‍ അടങ്ങിയതാണ് ഷാഡോ പൊലിസിന്റെ പ്രവര്‍ത്തന മേഖല. ഇത്രയും പൊലിസ് സ്‌റ്റേഷനുകളില്‍ കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ആദ്യം തന്നെ സഹായ ഹസ്തവുമായി എത്തുന്നതും ഇവര്‍ തന്നെയാണ്. ഒരു എസ്.ഐ, എ.എസ്.ഐ, രണ്ട് സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ എന്നിവരടങ്ങിയതാണ് ടീം. ഇവരുടെ പേരും വിലാസവുമെല്ലാം പൊലിസ് രഹസ്യമാണ്. തൊടുപുഴയില്‍ പാര്‍ക്ക്, ബസ് സ്റ്റാന്‍ഡ് എവിടെയും ഏതു സമയവും ഇവരുടെ സാന്നിധ്യമുണ്ടാവാം. തൊടുപുഴ ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഷാഡോ പൊലിസ് ടീം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."