HOME
DETAILS

കോട്ടമലയിലും കുറിഞ്ഞി കൂമ്പനിലും പാറമട ലോബി വീണ്ടും രംഗത്ത്

  
backup
August 03 2016 | 21:08 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf-%e0%b4%95%e0%b5%82

രാമപുരം: ജൈവ സമ്പന്നമായ കുറിഞ്ഞി കൂമ്പനിലും സമീപ മലനിരകളിലും  പിടിമുറുക്കാന്‍ പാറമടമാഫിയ വീണ്ടും രംഗത്ത്. പരിസ്ഥിതി ദുര്‍ബലപ്രദേശമായ കോട്ടമലയിലെ ഏക്കറുകണക്കിന് സ്ഥലം സ്വന്തമാക്കിയ പാറമടലോബി വര്‍ഷങ്ങളായി ഇവിടെ വന്‍കിട പാറമടയും ക്രഷര്‍ യൂണിറ്റും ആരംഭിക്കുന്നതിന് ഉന്നത രാഷ്ട്രീയ നേതൃത്വത്തെ സ്വാധീനിച്ച് ശ്രമം നടത്തിവരുകയായിരുന്നു.  
2013ല്‍ നാട്ടുകാര്‍ സമരസമിതി രൂപീകരിച്ച് ശക്തമായി രംഗത്തുവരുകയും പ്രബല രാഷ്ട്രീയകക്ഷികള്‍ സമരത്തിന് പിന്തുണയുമായി എത്തുകയും ചെയ്തതോടെ പഞ്ചായത്ത് പാറമടയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് രാമപുരം സാക്ഷ്യം വഹിച്ചിരുന്നു. തല്‍കാലത്തേക്ക് നിശബ്ദരായിരുന്ന പാറമട മാഫിയ ഇപ്പോള്‍ വീണ്ടും ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.
രാഷ്ട്രീയ നേതൃത്വങ്ങളെയും ഉന്നതോദ്യോഗസ്ഥരെയും സ്വാധീനിച്ച് അനുമതി നേടാണ് ഇപ്പോള്‍ ശ്രമം. എറണാകുളം ജില്ലയിലെ വന്‍ ലോബിയാണ് പാറമടയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. കോട്ടയം ജില്ലാതിര്‍ത്തിപ്രദേശമായ ഇവിടെ മൂന്ന് വന്‍ മലനിരകളുണ്ട്. പ്രദേശത്തെ കാലാവസ്ഥയെതന്നെ നിയന്ത്രിക്കുന്നത് 1200 അടി ഉയരമുള്ള ഈ മലനിരകളാണ്.
നിരവധി വന്യജീവികളുടെ ആവാസകേന്ദ്രവും ഔഷധവൃക്ഷങ്ങളും അപൂര്‍വ സസ്യജാലങ്ങളുടെ കലവറകൂടിയായ ഈ മലനിരകള്‍ പൂര്‍ണമായും തകര്‍ക്കുന്നതരത്തിലുള്ള വന്‍കിട ക്രഷര്‍ യൂണിറ്റും പാറമടയും ആരംഭിക്കുവാനാണ് നീക്കം.  
കുറിഞ്ഞി കൂമ്പന്‍ മല നിരകളില്‍ നൂറുകണക്കിന് ഏക്കര്‍ റവന്യൂ ഭൂമിയുണ്ട്. ഇത് അപൂര്‍വ്വ സസ്യങ്ങളുടെയും ഔഷധച്ചെടികളുടെയും അക്ഷയ ഖനിയാണ്. ഇവിടുത്തെ ചെറുവനങ്ങള്‍ ധാരാളം മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. ജൈവ വൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളും ഗവേക്ഷകരും കുറിഞ്ഞി മല നിരകള്‍ സന്ദര്‍ശിക്കാറുണ്ട്.
ഇവിടുത്തെ ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും പരിസ്ഥിതി സനേഹികളും രംഗത്തെത്തിരുന്നു.
കരികിലത്തോട് ഉള്‍പ്പടെയുള്ളവയെ ജലസമ്പന്നമാക്കുന്നത് കുറിഞ്ഞി കൂമ്പനനില്‍ നിന്ന് ഒലിച്ചിറങ്ങുന്ന് നീര്‍ച്ചാലുകളാണ് . രാമപുരം പഞ്ചായത്ത് സമീപ ജില്ലകളിലെ പാറമട മാഫിയായുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ്.
പഞ്ചായത്തിലെ 600 ഏക്കറോളം സ്ഥലം പാറമട മാഫിയ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ലോബി വീണ്ടും ശക്തമായി പിടിമുറുക്കിയതിനെതിരേ കോട്ടമല സമരസമിതി പ്രവര്‍ത്തകര്‍  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നിവേദനം നല്‍കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago
No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago
No Image

വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍

qatar
  •  2 months ago
No Image

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

Kerala
  •  2 months ago
No Image

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

Kerala
  •  2 months ago
No Image

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

Kerala
  •  2 months ago
No Image

ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം എൻ.ഡി.എയിലും പൊട്ടിത്തെറി

Kerala
  •  2 months ago