88 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍
പാലക്കാട്: 88 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പൊലിസിന്റെ പിടിയിലായി. വേങ്ങര താഴെ അങ്ങാടി അമ്പലവന്‍കുന്ന് അബ്ദുല്‍ അസീസ് (29), അഞ്ചുപറമ്പ് മണിത്തൊടി വീട്ടില്‍ മുഹമ്മദ് റഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പകല്‍ ചെന്നൈ-മംഗളൂരു എക്‌സ്പ്രസില്‍ നടത്തിയ ഓണക്കാല പരിശോധനക്കിടയിലാണ് ഇവര്‍ പിടിയിലായത്. ചെന്നൈയില്‍നിന്ന് പരപ്പനങ്ങാടിയിലേക്കായിരുന്നു പണം കൊണ്ടുപോവുന്നതെന്ന് പ്രതികള്‍ പറഞ്ഞു. ഇവര്‍ ചെന്നൈയില്‍നിന്ന് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി പാലക്കാട്ടെത്തി സീറ്റിനായി എസ് ടു കോച്ചില്‍ കയറുകയായിരുന്നു.
സംശയം തോന്നി റെയില്‍വേ പൊലിസ് പരിശോധിച്ചപ്പോള്‍ ഇരുബാഗുകളിലായി 44 ലക്ഷം രൂപവീതം സൂക്ഷിച്ച നിലയിലായിരുന്നു.
എസ്.ഐമാരായ രമേഷ് കുമാര്‍, എം. സുനില്‍, സീനിയര്‍ സി.പി.ഒ ജോസഫ്, സി.പി.ഒമാരായ സിറാജുദീന്‍, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."