മുസഫര്‍പൂര്‍: പീഡനത്തെ തുടര്‍ന്ന് മോചിതയായ പെണ്‍കുട്ടി വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി
പട്ന: ലൈംഗികചൂഷണം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ബിഹാറിലെ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍നിന്ന് മോചിതയായ പെണ്‍കുട്ടി വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി.
വെസ്റ്റ് ചമ്പാരനില്‍ ഓടുന്ന കാറില്‍വച്ച് നാലുപേരാണ് 14 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
പെണ്‍കുട്ടി ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ മുഖംമൂടി ധരിച്ച നാലംഗ സംഘം ബൊലേറോ കാറില്‍ എത്തി തട്ടിക്കൊണ്ടുപോവുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.
കൂട്ട പീഡനത്താല്‍ അവശയായ കുട്ടിയെ അക്രമികള്‍ പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പെണ്‍കുട്ടി തന്നെയാണ് പീഡന വിവരം പൊലിസിനോട് പറഞ്ഞത്. ബലാത്സംഗം ചെയ്ത രണ്ടുപേരെ തിരിച്ചറിയാനാകുമെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി.
സംഭവത്തില്‍ കേസെടുത്ത് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് ചമ്പാരന്‍ പൊലിസ് മേധാവി ജയന്ത്കാന്തി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."