ധര്‍ണ്ണ നടത്തി
കോട്ടയം: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റ് ജ്യൂവല്‍ അപ്രൈസര്‍മാര്‍ക്ക് നല്‍കിവരുന്ന കമ്മിഷന് വെട്ടിക്കുറയ്ക്കുന്നതിനെതിരേ ഓള് കേരള ജ്യൂവല്‍ അപ്രൈസര്സ് ഫെഡറേഷന്റെ അഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി.
യൂണിയന് ബാങ്ക് കോട്ടയം റീജിയണല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ എ.ഐ.ബി.ഇ.എ ജില്ലാ ചെയര്മാന് പി.എസ് രവീന്ദ്രനാഥന്‍ ഉദ്ഘാടനം ചെയ്തു. നിയമപ്രകാരവും കരാര്പ്രകാരവും നല്‍കേണ്ട അപ്രൈസര്‍ കമ്മിഷന് ഏകപക്ഷീയമായി വെട്ടുക്കുറക്കുകവഴി കരാര്‍ ലംഘനമാണ് ബാങ്ക് മാനേജര്‍മാര്‍ നടത്തുന്നതെന്ന് രവീന്ദ്രനാഥന്‍ കുറ്റപ്പെടുത്തി.
കുറഞ്ഞ പലിശയ്ക്ക് ജനങ്ങള്‍ക്ക് നല്‍കിവരുന്ന സ്വര്‍ണ്ണപ്പണയ കാര്‍ഷിക വായ്പ ഇല്ലായ്മ ചെയ്ത് സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലേക്ക് കര്‍ഷകരെ തള്ളിവിടുന്ന ഇത്തരം പ്രവണതയ്ക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. കെ രാജേഷ്, എം ജി വിശ്വഭാരതി, പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."