HOME
DETAILS
MAL
ശുചിത്വസാക്ഷരത ജില്ലാതല ഉദ്ഘാടനം
backup
October 31 2018 | 06:10 AM
വടകര: ശുചിത്വസാക്ഷരതാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വടകര ടൗണ്‍ ഹാളില്‍ നടന്നു. അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജു ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷനായി.
പത്തിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി ശുചിത്വ അംബാസിഡറായി മാറ്റി വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും ശുചിത്വപരിപാലനത്തില്‍ ഉള്‍പ്പെടുത്തുകയാണു പദ്ധതി.
ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കബനി, ഏകനാഥന്‍, ഇ.പി രത്‌നാകരന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ വത്സല, മണലില്‍ മോഹനന്‍, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഗിരീശന്‍ സംസാരിച്ചു.
നഗരസഭയ്ക്കകത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ്, ഗ്രീന്‍ വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."