ഈര്‍ച്ചവാളില്‍ കുടുങ്ങി അറ്റുപോയ കൈപ്പത്തി തുന്നിച്ചേര്‍ത്തു
കോഴിക്കോട്: വിരണ്ടോടി വന്ന പോത്തില്‍നിന്ന് രക്ഷപ്പെട്ടോടും വഴി തടിമില്ലിലെ ഈര്‍ച്ചവാളില്‍ കുടുങ്ങി രണ്ടായി മുറിഞ്ഞ കൈപ്പത്തി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി തുന്നിച്ചേര്‍ത്തു. നടമ്മല്‍പൊയില്‍ സ്വദേശി റഊഫിന്റെ ഇടതുകൈത്തണ്ടയാ പൂര്‍ണമായും മുറിഞ്ഞത്. 12 മണിക്കൂറുകള്‍ നീണ്ട രണ്ട് ശസ്ത്രക്രിയകളിലൂടെയാണു തുന്നിച്ചേര്‍ത്തത്.
ഈ മാസം അഞ്ചിനാണ് 22കാരനായ റൗഫിന്റെ ഇടതു കൈ തടിമില്ലിലെ ഈര്‍ച്ചവാളില്‍ കുടുങ്ങി രണ്ടായി മുറിയുന്നത്. വീട്ടാവശ്യത്തിനു മരം വാങ്ങുന്നതിനായി മാനിപുരത്തെ മില്ലിലെത്തിയ റഊഫിനു നേരെ പോത്ത് വിരണ്ടോടി വരികയായിരുന്നു. സംഭവം നടന്ന ഉടന്‍തന്നെ റഊഫിനെ ആസ്റ്റര്‍ മിംസിലെത്തിച്ചു. ഒപ്പം സുരക്ഷിതമായി അറ്റുപോയ കൈപ്പത്തിയും.
മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആസ്റ്റര്‍ മിംസിലെ പ്ലാസ്റ്റിക്, വാസ്‌കുലര്‍ ആന്‍ഡ് റീകണ്‍സ്ട്രക്ടിവ് സര്‍ജറി വിഭാഗം തലവന്‍ ഡോ. കെ.എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ടീം ശസ്ത്രക്രിയക്ക് തയാറായി. മൂന്നു ദിവസങ്ങള്‍ക്കു ശേഷം നടന്ന അഞ്ചു മണിക്കൂറിലേറെ നീണ്ട രണ്ടാംഘട്ട ശസ്ത്രക്രിയയിലൂടെ ഞരമ്പുകളും പേശികളും പുനഃസ്ഥാപിക്കാനായി. നാലുദിവസത്തിനുശേഷം ആശുപത്രി വിട്ട റഊഫിന്റെ കൈ ഇപ്പോള്‍ 90 ശതമാനവും പ്രവര്‍ത്തനക്ഷമമാണ്. രണ്ടോ മൂന്നോ മാസത്തെ ഫിസിയോതെറാപ്പിയിലൂടെ കൈ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."