മോദി അനാച്ഛാദനം ചെയ്തത് ആര്‍.എസ്.എസിനെ ആദ്യമായി നിരോധിച്ചയാളുടെ പ്രതിമ!
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നര്‍മദാ തീരത്ത് അനാച്ഛാദനം ചെയ്ത 'ഏകതാ പ്രതിമ', മോദി പ്രതിനിധീകരിക്കുന്ന ആര്‍.എസ്.എസിനെ ആദ്യമായി നിരോധിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റേത്. മൂന്നു പ്രാവശ്യമാണ് രാജ്യത്ത് ആര്‍.എസ്.എസിനെ നിരോധിച്ചത്. ആദ്യമായി നിരോധിച്ചത്, സര്‍ദാര്‍ പട്ടേല്‍ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരിക്കേ, 1948 ല്‍!
ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വലംകൈ എന്നുവരെ വിശേഷിപ്പിക്കാവുന്ന, അത്രയ്ക്കും നല്ല ബന്ധമായിരുന്നു ഇരുവരും തമ്മില്‍. നെഹ്‌റു വിദേശത്തേക്കു പോകുമ്പോള്‍ രാജ്യത്തെ ആക്ടിങ് പ്രധാനമന്ത്രിയായിരുന്നു സര്‍ദാര്‍ പട്ടേല്‍.
മഹാത്മാ ഗാന്ധിയെ ഗോഡ്‌സെ കൊലപ്പെടുത്തിയപ്പോള്‍, ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു. മുന്‍പും ഇതുപോലെ ഗാന്ധിജിക്കു നേരെ വധശ്രമമുണ്ടായിട്ടും, ഇന്റലിജന്‍സ് വിഭാഗം കാര്യമായി പ്രവര്‍ത്തിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതോടെ, പട്ടേല്‍ വികാരഭരിതനാവുകയും രാജിവയ്ക്കാനൊരുങ്ങുകയും ചെയ്തു.
എന്നാല്‍, അന്നേരം നെഹ്‌റു ഇടപെട്ടു. സര്‍ദാര്‍ പട്ടേലിനൊപ്പം നിന്ന നെഹ്‌റു അദ്ദേഹത്തിന്റെ രാജിക്കത്ത് സ്വീകരിച്ചില്ല. ഉപപ്രധാനമന്ത്രിയായും ആഭ്യന്തര മന്ത്രിയായും തുടരണമെന്നും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും നെഹ്‌റു നിര്‍ദേശിച്ചു.
ഹിന്ദുത്വ ഭീകരരാണ് കൊലപാതകത്തിനു പിന്നിലെന്ന റിപ്പോര്‍ട്ട് വരികയും ആര്‍.എസ്.എസിനെ സര്‍ദാര്‍ പട്ടേല്‍ നിരോധിക്കുകയും ചെയ്തു. ഹിന്ദു മഹാസഭയെയും നിരോധിച്ചു. രണ്ട് സംഘടനകളെയും അദ്ദേഹം തീവ്രവാദ സംഘടനകളെന്ന് വിളിക്കുകയും ചെയ്തു.
''ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനും രാജ്യത്തിനും ഭീഷണിയാണ്. അവരുടെ എല്ലാ പ്രസംഗങ്ങളും വര്‍ഗീയ വിഷമുള്ളതാണ്. ഈ വിഷബാധയുടെ അന്തിമഫലമായി, രാജ്യത്തിന് ഗാന്ധിജിയെ ത്യാഗംനല്‍കേണ്ടി വന്നു. ഗാന്ധിയുടെ മരണത്തില്‍ ആര്‍.എസ്.എസുകാര്‍ സന്തോഷം പ്രകടിപ്പിക്കുകയും മധുരം വിതരണം ചെയ്യുകയുമുണ്ടായി. ഇത് ആര്‍.എസ്.എസിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു''- സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
ഈ റിപ്പോര്‍ട്ട് നെഹ്‌റു ആദ്യം അംഗീകരിച്ചിരുന്നില്ല. ആര്‍.എസ്.എസിന് പങ്കുണ്ടോയെന്നായിരുന്നു നെഹ്‌റുവിന്റെ സംശയം. എന്നാല്‍ വീണ്ടും സര്‍ദാര്‍ പട്ടേല്‍ അന്വേഷണം നടത്തി. റിപ്പോര്‍ട്ടില്‍ ഒരു വ്യത്യാസമുണ്ടായി. ഗാന്ധിജിയെ കൊന്നതില്‍ ആര്‍.എസ്.എസിന് പങ്കില്ല, ഹിന്ദു മഹാസഭയാണെന്നായിരുന്നു അത്. ഇതോടെ ആര്‍.എസ്.എസിനെ നിരോധിച്ച പട്ടേലിന്റെ നടപടിയെ നെഹ്‌റു റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."