മോദിക്കെതിരേ 'വെറൈറ്റി' ഭീഷണി; പുലിവാലുപിടിച്ച് പാകിസ്താന് ഗായിക
ലാഹോര്‍: കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരേ ഭീഷണി മുഴക്കിയ പാകിസ്താന് പോപ് ഗായിക വിവാദത്തില്‍. പെരുമ്പാമ്പുകളുമൊത്തുള്ള വിഡിയോയും ഭീഷണി സന്ദേശവും പങ്കുവച്ച ഗായിക റാബി പിര്‍സാദയാണ് വിവാദത്തില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അനുമതിയില്ലാതെ വന്യജീവികളെ കൈവശംവച്ചതിന് ഇവര്‍ക്കെതിരേ കേസുമെടുത്തിട്ടുണ്ട്. ലാഹോറില്‍ തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി സലൂണില്വച്ചായിരുന്നു പിര്‍സാദയുടെ വിഡിയോ ഷൂട്ട്. താന്‍ കശ്മിര് യുവതിയാണെന്നും കശ്മിരിനു നീതി വേണമെന്നും പറഞ്ഞ ഇവര്‍, തന്റെ കൂടെയുള്ള പെരുമ്പാമ്പുകളെയും മുതലയെയും നരേന്ദ്രമോദിക്ക് സമ്മാനമായി അയക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നരകത്തില്‍ കിടന്നു മരിക്കൂവെന്ന് ഇവര്‍ മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിഡിയോയാണ് പുറത്തായത്. ഈ മാസം ആദ്യമായിരുന്നു വിഡിയോ പുറത്തുവിട്ടത്. തുടര്‍ന്നു പാകിസ്താന് വന്യജീവി സംരക്ഷണ വകുപ്പ് ഇവര്‍ക്കെതിരേ കേസെടുത്തതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."