HOME
DETAILS

യാത്രാ ഇളവ് ലഭിക്കുന്നവര്‍ പ്രയാസത്തില്‍

  
backup
September 15 2019 | 20:09 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%87%e0%b4%b3%e0%b4%b5%e0%b5%8d-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0


തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍നിന്ന് ഐ.ആര്‍.സി.ടി.സി സര്‍വിസ് ചാര്‍ജ് ഈടാക്കിത്തുടങ്ങിയതോടെ യാത്രാ ഇളവിന് അര്‍ഹതയുള്ള യാത്രക്കാര്‍ പ്രയാസത്തിലായി. ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന അംഗപരിമിതര്‍ക്കും 60 വയസ് മുതലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് സര്‍വിസ് ചാര്‍ജ് തിരിച്ചടിയായിരിക്കുന്നത്.
ഈ മാസം ഒന്നു മുതല്‍ നോണ്‍ എ.സി ക്ലാസുകളിലെ ടിക്കറ്റിന് 15 രൂപയും എ.സി ക്ലാസുകള്‍ക്ക് 30 രൂപയും (ഫസ്റ്റ് ക്ലാസ് ഉള്‍പ്പെടെ) സര്‍വിസ് ചാര്‍ജായും ഒപ്പം ജി.എസ്.ടിയുമാണ് ഐ.ആര്‍.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ചുമത്തുന്നത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് സെക്കന്‍ഡ് ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് 95 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് സര്‍വിസ് ചാര്‍ജും ജി.എസ്.ടിയും ചേര്‍ത്ത് 113 രൂപ നല്‍കേണ്ടി വരും. ഫലത്തില്‍ നോണ്‍ എ.സി ക്ലാസിലെ ടിക്കറ്റിന് ആകെ 18 രൂപയുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. എ.സി ക്ലാസിന് 35 രൂപയോളവും വര്‍ധനവുണ്ടാകും.
അംഗപരിമിതരില്‍ ചലനശേഷിക്ക് പ്രശ്‌നമുള്ളവര്‍ക്കും മാനസിക, കാഴ്ച പ്രശ്‌നങ്ങളുള്ളവര്‍ക്കും സെക്കന്‍ഡ്, സ്ലീപ്പര്‍, ഫസ്റ്റ് ക്ലാസുകളിലും ത്രീടയര്‍ എ.സിയിലും 75 ശതമാനം ഇളവാണ് റെയില്‍വേ നല്‍കുന്നത്. 60 വയസു മുതല്‍ പുരുഷന്മാര്‍ക്ക് എല്ലാ ക്ലാസിലും 40 ശതമാനവും സ്ത്രീകള്‍ക്ക് 50 ശതമാനവും ഇളവ് ലഭിക്കുന്നുണ്ട്. ഇവര്‍ക്കൊക്കെയും സര്‍വിസ് ചാര്‍ജ് അധിക ബാധ്യതയായിരിക്കുകയാണ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജ് ഈടാക്കേണ്ടതില്ലെന്ന് മൂന്നു വര്‍ഷം മുന്‍പ് എടുത്ത തീരുമാനമാണ് ഐ.ആര്‍.സി.ടി.സി ഈ മാസം ഒന്നു മുതല്‍ റദ്ദാക്കിയിരിക്കുന്നത്. വരുമാനക്കുറവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് റെയില്‍വേയുടെ ന്യായീകരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago