HOME
DETAILS
MAL
യുനെസ്കൊ സമ്മേളനം: ഇന്ത്യന്‍ പ്രതിനിധിയായി കാസര്ക്കോട്ടുകാരി
backup
September 15 2019 | 20:09 PM
കാസര്‍ക്കോട്: ഐക്യരാഷ്ട്രസഭ ഏജന്‍സിയായ യുനസ്കൊ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ഇന്ത്യയിലെ ഏക പ്രതിനിധിയായി കാസര്‍ക്കോട് സ്വദേശിനി ചൈനയിലെത്തി. 2019ലെ രണ്ടാമത് 'മാന്‍ ആന്‍ഡ് ദി ബയോസ്ഫിയര്‍ യൂത്ത് ഫോറ'ത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് കാസര്‍ക്കോട് ജില്ലയിലെ കരിച്ചേരി കൂട്ടപ്പുന്ന മയൂരം വീട്ടില്‍ ഹിമ ഹരിഹരന് എന്ന ഗവേഷക വിദ്യാര്‍ഥിനിക്കാണ്.
ചൈനയിലെ ചാങ് ബൈ ഷാന്‍ ബയോസ്ഫിയര്‍ കേന്ദ്രത്തിലാണ് ലോക യൂത്ത് ഫോറം നടക്കുന്നത്. പരിസ്ഥിതി സംരക്ഷണവും അനുബന്ധ വിഷയങ്ങളുമാണ് സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. ഇന്നലെ തുടങ്ങിയ സമ്മേളനം 18ന് സമാപിക്കും. കോയമ്പത്തൂര്‍ സലീം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററിയിലെ (എസ്.എസി.ഒ.എന്‍) ഗവേഷണ വിദ്യാര്‍ഥിനിയാണ് ഹിമ ഹരിഹരന്. ടി.വി ഹരിഹരന്-ടി.തങ്കമണി അധ്യാപക ദമ്പതികളുടെ ഏകമകളാണ് ഹിമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."