HOME
DETAILS

മികച്ച കായിക സംസ്‌കാരം വളര്‍ത്തണം: മന്ത്രി സുധാകരന്‍

  
backup
June 13 2017 | 21:06 PM

%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%b5

ആലപ്പുഴ: പലമേഖലകളിലും  ഔന്നത്യമുള്ളവരാണെങ്കിലും നമ്മുടെ കായിക സംസ്‌കാരം ശരാശരിക്കും താഴെയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.
അവമതിപ്പുണ്ടാക്കുന്ന സംഗതികളില്‍ നിന്ന് മാറി  മികച്ച കായികസംസ്‌കാരം വളര്‍ത്താന്‍ നമുക്കു കഴിയണം. കായികസംസ്‌കാരം നമ്മുടെ നിത്യജീവിതത്തിന്റെ കൂടി പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്തില്‍ ആലപ്പുഴയില്‍ നടക്കുന്ന 42ാമത് സീനിയര്‍ പവര്‍ലിഫ്ടിങ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.
ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന നെഹ്‌റുട്രോഫി ജലോല്‍സവ വേദിയില്‍ ചിലര്‍ വെള്ളത്തില്‍ ചാടുന്നത് ഈ സംസ്‌കാരത്തിന്റെ കുറവാണ്. എല്ലാ രാഷ്ട്രീയക്കാരും കൂടിയിരിക്കുന്ന ഇത്തരം സംഘാടക സമതികള്‍ ഉള്ളപ്പോള്‍ ആരേയും നന്നാക്കാന്‍ അനുവദിക്കില്ല. ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിന്റെയും കടല്‍പ്പാലത്തിന്റെയും ശോച്യാവസ്ഥയ്ക്ക് കാരണക്കാര്‍ നമ്മള്‍ തന്നെയാണ്.  കാലം മാറുന്നതിനുസരിച്ച് നമ്മളും മാറണമെന്ന് അദ്ദേഹം പറഞ്ഞു.
 ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല കളക്ടര്‍ വീണ എന്‍.മാധവന്‍ സ്വാഗതവും നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് നന്ദിയും പറഞ്ഞു. പവര്‍ ലിഫ്ടിങിലെ സ്‌കോട്ട് ഇനത്തില്‍ ആനക്കുട്ടി വെയ്റ്റ് തോളില്‍ വച്ച് എഴുന്നേല്‍ക്കുന്നതാണ് ഭാഗ്യചിഹ്നം. ഇതുവരച്ച മുന്‍ പവര്‍ലിഫ്ടര്‍ കൂടിയായ സജീര്‍ എം.ജാഹിറിനെ മന്ത്രി അഭിനന്ദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago