നിര്‍ധന യുവതിയുടെ വിവാഹം നടത്തി ചങ്ങനാശ്ശേരി പഴയപള്ളി മാതൃകയായി
ചങ്ങനാശ്ശേരി: അശരണരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജമാഅത്തിലെ നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവിഹാം നടത്തി പഴയപള്ളി ജമാഅത്ത് മാതൃകയായി.
നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനായ നെടുംകുന്നം സ്വദേശി ഷാജിയാണ് കുട്ടിയെ വിവാഹം കഴിക്കാന്‍ മുന്നോട്ടുവന്നത്.
ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹം കൂടിയായിരുന്നു ഇത്.
പഴയപള്ളി മദ്രസാ ഹാളില്‍ നടന്ന ചടങ്ങിന് അസി.ഇമാം മുഹിയുദ്ദീന്‍ ബാഖവി, എ.എസ്.എം ലബ്ബ, നജിമുദ്ദീന്‍, വി.പി സുബൈര്‍ മൗലവി എന്നിവര്‍ നേതൃത്വം വഹിച്ചു.
ജമാഅത്ത് പ്രസിഡന്റ് എസ്.എം ഫുവാദ്, സെക്രട്ടറി മുഹമ്മദ് ഹാരീസ്, ട്രഷറര്‍ ഷെരീഫ്കുട്ടി, വൈസ് പ്രസിഡന്റ് റ്റി.കെ അന്‍സര്‍, ജോ.സെക്രട്ടറി എസ്.സജിന്‍ കമ്മറ്റിയംഗങ്ങളായ ഹക്കിംപാറയില്‍, റെജി പട്ടേല്‍, ഹസ്സന്‍കുഞ്ഞ്, പി.എ നിസാര്‍, കെ.വൈ മുഹമ്മദ് നജീബ്, ഷിബു റസ്സാക്ക്, നൂര്‍ദ്ദീന്‍, വാര്‍ഡ് കൗണ്‍സിലര്‍ അംബിക വിജയന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി സണ്ണി നെടിയകാലാപറമ്പില്‍, രാജന്‍ തോപ്പില്‍, സി.എം റഹുമത്തുള്ള, ഹബീബ്,ഹലീല്‍ റഹുമാന്‍,അമീര്‍ തുടങ്ങിയവര്‍ വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."