HOME
DETAILS
MAL
എല്ലാ കുട്ടികള്‍ക്കും മീസില്‍സ് -റുബല്ല വാക്സിന് നല്‍കണം: കലക്ടര്‍
backup
June 13 2017 | 21:06 PM
കോട്ടയം : ജൂലൈ 31ന് ആരംഭിക്കുന്ന മീസില്‍സ്-റുബല്ല വാക്സിനേഷന് ജില്ലയിലെ എല്ലാ കുട്ടികള്‍ക്കും നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ സി.എ ലത പറഞ്ഞു. സമൂഹത്തില്‍ ഉണ്ടാകുന്ന രോഗാതുരയും മരണവും ഗര്‍ഭസ്ഥ ശിശുക്കളില്‍ ഉണ്ടായേക്കാവുന്ന വൈകല്യങ്ങളും കണക്കിലെടുത്ത് ഒന്‍പത് മാസം മുതല്‍ 15 വയസുവരെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും വാക്സിന് നല്‍കണം. വാക്സിനേഷനു ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനവും സന്നദ്ധ സംഘടനകളുടെ സഹകരണവും ഉറപ്പു വരുത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."