'ലക്ഷ്യം അപകീര്‍ത്തി'; അഴിമതിയാരോപണം തള്ളി അബ്ദുല്‍ ഫത്താഹ് സിസി
കെയ്റോ: തനിക്കെതിരേ ഉയര്‍ന്ന അഴിമതിയാരോപണം നിഷേധിച്ച് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി. തനിക്കും സൈനിക തലവനുമെതിരേ ഉയര്‍ന്ന ആരോപണത്തിനു പിന്നില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
15 വര്‍ഷം മിലിട്ടറി കോണ്‍ട്രാക്ടറായി പ്രവര്‍ത്തിച്ച മുഹമ്മദലിയെന്ന വ്യാപാരിയാണ് സിസിക്കും സൈനിക തലവനുമെതിരേ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നത്. കൊട്ടാരങ്ങള്‍, വില്ലകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്കായി സിസി ദശലക്ഷക്കണക്കിനു ഡോളറുകള്‍ പൊതുഖജനാവില്‍നിന്നു ധൂര്ത്തടിച്ചെന്നായിരുന്നു ആരോപണം. ഇതു സാധൂകരിക്കുന്ന വിഡിയോകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇവ വൈറലാകുകയും വിവാദമാകുകയും ചെയ്തതോടെയാണ് സിസി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സൈന്യത്തിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തനിക്കെതിരായ ആരോപണത്തില്‍ അദ്ദേഹം വ്യക്തമായി പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."