HOME
DETAILS
MAL
ഹോങ്കോങ്ങില്‍ തെരുവുയുദ്ധം
backup
September 15 2019 | 20:09 PM
വിക്ടോറിയ സിറ്റി: ഹോങ്കോങ്ങില്‍ ജനാധിപത്യം ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപകമാകുന്നു. ഇന്നലെയും കഴിഞ്ഞ ദിവസവുമായി പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ നടപടിയുമായി പൊലിസും രംഗത്തെത്തി.
പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബുകളും കല്ലുകളുമായി പൊലിസിനെ നേരിട്ടതോടെ തെരുവുകള്‍ യുദ്ധക്കളമായി. പൊലിസിന്റെ നിരോധന ഉത്തരവ് ലംഘിച്ച് ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ തെരുവുകള്‍ കൈയടക്കുകയായിരുന്നു.
ചൈനയുടെ നിയന്ത്രണത്തില്‍നിന്നും മോചനമാവശ്യപ്പെട്ടാണ് ഹോങ്കോങ്ങില്‍ ജനാധിപത്യവാദികള്‍ പ്രക്ഷോഭം നടത്തുന്നത്. നിലവില്‍ ഈ ആവശ്യത്തോടൊപ്പം മുന്‍പു നടന്ന പ്രതിഷേധങ്ങളില്‍ സമരക്കാര്‍ക്കെതിരേ പൊലിസ് നടത്തിയ അതിക്രമങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യമുയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."