'കുമ്പസാരത്തെ അവഹേളിച്ച സര്‍ക്കാര്‍ പ്രസിദ്ധീകരണം പിന്‍വലിക്കണം'
തൃശൂര്‍: കുമ്പസാരത്തെ അവഹേളിച്ച സര്‍ക്കാര്‍ പ്രസിദ്ധീകരണം പിന്‍വലിച്ച് മാപ്പു പറയണമെന്ന് കെ.സി.വൈ.എം തൃശൂര്‍ അതിരൂപത സമിതി.
കുമ്പസാരത്തെ അവഹേളിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന കൈരളി മാസിക എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മാസികയുടെ ലക്കങ്ങള്‍ പിന്‍വലിക്കണമെന്നും മതേതര സങ്കല്‍പത്തിനു പോറലേല്‍പിക്കുന്നതാണു നടപടിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.സി.വൈ.എം ആവശ്യപ്പെട്ടു.
നാഷണല്‍ സര്‍വിസ് സ്‌കീം വോളന്റിയര്‍മാര്‍ വഴി സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന മാസികയിലെ പരാമര്‍ശങ്ങള്‍ കുട്ടികളില്‍ തെറ്റിദ്ധാരണയും മതസ്പര്‍ധയും സൃഷ്ടിക്കും. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രസിദ്ധീകരണത്തില്‍ മതാനുഷ്ഠാനത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാടില്ലാത്തതാണെന്നും കെ.സി.വൈ.എം അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം പ്രതിഷേധ സമരം ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം അതിരൂപത പ്രസിഡന്റ് അനൂപ് പുന്നപ്പുഴ അധ്യക്ഷയായി. ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, ഫാ. ജിബി വാഴപ്പിള്ളി , സാവിയോ ജോണി, വില്യംസ് എന്‍.വി, അനിഷ് മാസ്റ്റര്‍, കരോളി ജ്യോഷാ, മാഫി ഡെല്‍സണ്‍, സാജന്‍ ജോസ്, എം.പി സിജോ, അഖില്‍, സാജന്‍, അരുണ്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."