കൊതുകു വളരാന്‍ സാഹചര്യം ഒരുക്കിയ 60 പേര്‍ക്ക് നോട്ടീസ്
തൊടുപുഴ: കൊതുകു വളരാന്‍ സാഹചര്യം സൃഷ്ടിച്ച അറുപതിലേറെ പേര്‍ക്ക് ആരോഗ്യവകുപ്പും നഗരസഭയും നോട്ടീസ് നല്‍കിയതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി അറിയിച്ചു. കൊതുകു വളരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭയെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കണമെന്നും പൊതുജനങ്ങളോട് അവര്‍ അഭ്യര്‍ഥിച്ചു.
കൊതുകുനശീകരണത്തിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊടുപുഴ നഗരസഭയിലെ വാര്‍ഡുകളെ പല ഭാഗങ്ങളായി തിരിച്ച് ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ ഫോഗിങ് ആരംഭിച്ചു. രണ്ടുപാലം, മുതലിയാര്‍മഠം, കീരികോട്, മലേപ്പറമ്പ് എന്നിവിടങ്ങളില്‍ ഫോഗിങ് നടത്തി.
ബുധനാഴ്ച ഇടവെട്ടി, കുമ്പംകല്ല്, കാഞ്ഞിരമറ്റം, ബോയ്‌സ് ഹൈസ്‌കൂള്‍ ഭാഗം എന്നിവിടങ്ങളില്‍ ഫോഗിങ് നടത്തും. വ്യാഴാഴ്ച പഴുക്കാകുളം, മുതലക്കോടം, കോതായിക്കുന്ന്, മൗണ്ട് സീനായ് ജങ്ഷന്‍, 17ന് നെല്ലിക്കാവ്, കൊന്നക്കാമല, പാറക്കടവ്, ആനക്കൂട്, വെങ്ങല്ലൂര്‍, 19ന് വേങ്ങത്താനം, ഷാപ്പുംപടി, പട്ടാണിക്കുന്ന്, 21ന് ഒളമറ്റം, അണ്ണായിക്കണ്ണം പാറ, ചാത്തമല എന്നിവിടങ്ങളിലും ഫോഗിങ് നടത്തും.
പകര്‍ച്ചപ്പനി, ഡെങ്കിപനി എന്നി തടയാന്‍ കൊതുകുനശീകരണത്തിന് ആരോഗ്യവകുപ്പ് തുനിഞ്ഞിറങ്ങിയിട്ടും വീട്ടുപരിസരം പോലും വൃത്തിയാക്കാത്ത ചിലര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നുണ്ട്. തൊടുപുഴ നഗരസഭാ പരിധിയില്‍ ആള്‍താമസമില്ലാതെ കാടു പിടിച്ചു കിടക്കുന്ന നിരവധി പുരയിടങ്ങളുണ്ടണ്ട്. കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി ഈ പ്രദേശങ്ങള്‍ രൂപാന്തരപ്പെട്ടു കഴിഞ്ഞു.
കഴിഞ്ഞ ദിവസം ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയ പല വീടുകളുടെയും പരിസരം കൊതുകുകള്‍ വളരുന്നതിന് അനുകൂല സാഹചര്യം ഒരുക്കുന്നതായിരുന്നു. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ വളരുമെന്ന് അറിയാവുന്നവര്‍ പോലും മുന്‍കരുതാല്‍ എടുക്കാന്‍ കൂട്ടാക്കാത്തത് പരിസരവാസികള്‍ക്കു കൂടി ഭീഷണി സൃഷ്ടിക്കുന്നു.
കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങള്‍ വൃത്തിയാക്കാത്ത ഉടമസ്ഥര്‍ക്കെതിരെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിച്ച മാതൃക മുന്നിലുണ്ടണ്ട്. നഗരത്തിലെ പല ഓടകളും അടഞ്ഞ നിലയിലാണ്. തടസങ്ങള്‍ നീക്കി ഓടകളിലെ ഒഴുക്ക് സുഗമമാക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."