പുലിക്കളി: വിജയികളെ തെരഞ്ഞെടുത്തതില്‍ വിവേചനമെന്ന്
തൃശൂര്‍: പുലിക്കളി മത്സരത്തില്‍ വിജയികളെ തെരഞ്ഞെടുത്തതില്‍ വിവേചനമെന്ന് കോണ്‍ഗ്രസ്.
നിഷ്പക്ഷമായല്ല പുലിസംഘങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയതെന്ന് കോര്‍പറേഷന്‍ പ്രതിപക്ഷ ഉപനേതാവും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജോണ്‍ ഡാനിയേല്‍ ആരോപിച്ചു.
പുലിക്കളിയുടെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് സംഘങ്ങള്‍ക്ക് ഒരുമിച്ച് മൂന്നാം സ്ഥാനം നല്‍കുന്നത്. സ്വരാജ് റൗണ്ടില്‍ മൂന്ന് സ്ഥലങ്ങളിലാണ് മാര്‍ക്കിടാന്‍ പോയിന്റുകള്‍ ഉണ്ടായിരുന്നത്. ഈ മൂന്ന് സ്ഥലങ്ങളിലെയും വിധികര്‍ത്താക്കള്‍ മൂന്ന് പുലിക്കളി സംഘങ്ങള്‍ക്കും ഒരുപോലെ മാര്‍ക്കിട്ട് മൂന്നാം സ്ഥാനം നല്‍കിയത് ഏത് മാനദണ്ഡം അടിസ്ഥാനമാക്കിയാണെന്ന് വ്യക്തമാക്കണം.
വിജയികളെ പ്രഖ്യാപിക്കുന്നത് വൈകിയത് വിധികര്‍ത്താക്കളുടെ മാര്‍ക്കിന് പുറമെ കോര്‍പറേഷന്‍ ഭരണക്കാരും പുലിസംഘങ്ങള്‍ക്ക് മാര്‍ക്കിട്ടുവെന്നതിന് തെളിവാണ്. പുലിക്കളിയെ കുറിച്ച് പുലബന്ധം പോലുമില്ലാത്തവരെ വിധികര്‍ത്താക്കളാക്കിയ കോര്‍പറേഷന്‍ ഭരണനേതൃത്വം പുലിക്കളിക്ക് വേണ്ടി കൈയ്യും മെയ്യും മറന്ന് മാസങ്ങളോളം പണിയെടുത്ത പുലിക്കളി സംഘങ്ങളെ നിരാശരാക്കിയെന്ന് ജോണ്‍ സഡാനിയല്‍ പറഞ്ഞു.
പുലിക്കളി മഹോത്സവത്തിനായി കോര്‍പറേഷന്‍ നിയോഗിച്ച സമിതിയിലെ അംഗം കൂടിയാണ് ജോണ്‍ ഡാനിയേല്‍. അയ്യന്തോള്‍ ദേശത്തിനാണ് പുലിക്കളിയില്‍ ഒന്നാം സ്ഥാനം. കോട്ടപ്പുറം സെന്റര്‍ രണ്ടാമതെത്തി. കോട്ടപ്പുറം ദേശം, വിയ്യൂര്‍ സെന്റര്‍, വിയ്യൂര്‍ ദേശം എന്നീ ടീമുകള്‍ക്കായിരുന്നു മൂന്നാം സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."