HOME
DETAILS
MAL
കോളജ് സംഘര്‍ഷം; റിമാന്‍ഡിലായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
backup
October 31 2018 | 07:10 AM
മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ഹൈക്കോടതി ഉപാധികളോടെ ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള ഉത്തരവിറങ്ങി. സെപ്റ്റംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം കോളജില്‍ നടന്നത്.
അധ്യാപകനെതിരേ പീഡനാരോപണവുമായി എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് കോളജിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കോളജ് അധികൃതരുടെ പരാതിയിന്മേല് എസ്.എഫ്.ഐ പ്രവര്‍ത്തകരായ അനുരാഗ്, ഷാനിഫ് എന്നിവരെ ഒക്ടോബര്‍ ആറിന് മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്യുകയും, തുടര്‍ന്ന് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."