ഉയര്‍ന്ന യോഗ്യതയുള്ള പരീക്ഷകള്‍ മലയാളത്തിലും: പി.എസ്.സി യോഗം ഇന്ന്
തിരുവനന്തപുരം: ഉയര്‍ന്ന യോഗ്യതയുള്ള പരീക്ഷകള്‍ മലയാളത്തിലും വേണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് പി.എസ്.സി യോഗം ചേരും.
ചോദ്യങ്ങള്‍ മാതൃഭാഷയിലും വേണമെന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആവശ്യം പി.എസ്.സി അംഗീകരിച്ചേക്കും. യോഗത്തിനുശേഷം കമ്മിഷന് ചെയര്‍മാനും സെക്രട്ടറിയും മുഖ്യമന്ത്രിയെ കാണും. ഐക്യമലയാള പ്രസ്ഥാനം പി.എസ്.സിക്ക് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ വര്‍ധിച്ചതോടെ ആവശ്യം ന്യായമാണെന്ന് മുഖ്യമന്ത്രിയും സൂചന നല്‍കിയിരുന്നു. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം അറിയിച്ചു.
ബിരുദം അടിസ്ഥാന യോഗ്യതയുള്ള പരീക്ഷകളുടെ ചോ ദ്യങ്ങള്‍ മലയാളത്തില്‍ കൂടി നല്കാമെന്നാകും പി.എസ്.സി തീരുമാനിക്കുക. ഉയര്‍ന്ന യോഗ്യതയുള്ള പരീക്ഷകളില്‍ ഇംഗ്ലീഷിലുള്ള സാങ്കേതിക പദങ്ങള്‍ക്ക് മലയാള വാക്ക് കണ്ടെത്തുന്നതിലുള്ള പ്രയാസമാണ് പ്രധാനമായും കമ്മിഷന് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കമ്മിഷനോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടാനാണ് സാധ്യത.
കഴിഞ്ഞ മാസം 29നാണ് പി.എസ്.സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."