HOME
DETAILS

തകര്‍ന്ന കെട്ടിടത്തിന്റെ ബാക്കി പൊളിച്ചില്ല: സീല്‍ ചെയ്ത കടകള്‍ തുറന്നു തുടങ്ങി

  
backup
October 31 2018 | 07:10 AM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

പാലക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം ബഹുനില കെട്ടിടം തകര്‍ന്നു വീണതിന്റെ പശ്ചാത്തലത്തില്‍ കെട്ടിടത്തിലെ അവശേഷിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും കെട്ടിടത്തിന്റെ ബാക്കി ഭാഗം പൊളിച്ചുമാറ്റാന്‍ നഗരസഭ ഉത്തരവിറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്.
അന്ന് കെട്ടിടത്തിലെ താഴത്തെ നിലയിലെ ഏഴ് കടകളുള്‍പ്പടെ നിലം പൊത്തുകയും 13 ഓളം പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു. കെട്ടിടം തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സമീപത്തെ മുനിസിപ്പല്‍ സ്റ്റാന്‍ഡ് അടക്കുകയും ബസുകള്‍ മുഴുവന്‍ സ്റ്റേഡിയത്തേക്കു മാറ്റുകയും ചെയ്തിരുന്നു. രണ്ടു മാസത്തെ പ്രതിഷേധങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവില്‍ കുറച്ച് ബസുകള്‍ മുനിസിപ്പല്‍ സ്റ്റാന്റിലേക്കു തിരിച്ച് വന്നിരുന്നു. എന്നാല്‍ തകര്‍ന്ന കെട്ടിടത്തിന്റെ ബാക്കി ഭാഗം പൊളിച്ചുമാറ്റാന്‍ സെപ്റ്റംബര്‍ 30വരെ സമയം നല്‍കിയിരുന്നു.
എന്നാല്‍ നഗരസഭ അനുവദിച്ച സമയം കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ ബാക്കി ഭാഗം പൊളിച്ചിരുന്നു. മാത്രമല്ല കെട്ടിടത്തില്‍ സീല്‍ ചെയ്ത വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുകയാണ്. ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലക്ക് 70 വര്‍ഷത്തെ പഴക്കവും മുകള്‍ നിലക്ക് 50, മൂന്നാം നിലക്ക് 15 വര്‍ഷത്തെ പഴക്കവുമുള്ള കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റണമെന്നും പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. നഗരത്തില്‍ സ്വകാര്യ ഹോസ്പിറ്റലുകളുള്‍പ്പടെ നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടം പൊളിച്ചുമാറ്റാത്തതിനു പിന്നില്‍ സാമ്പത്തിക അഴിമതിയുണ്ടെന്നും ആരോപണങ്ങളുയരുകയാണ്.
തകര്‍ന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അഞ്ചിലധികം കടകളാണിപ്പോല്‍ തുറന്നിരിക്കുന്നത്. എന്നാല്‍ കടകള്‍ തുറന്നത് നഗരസഭാ അനുമതിയോടെയോ ഉടമസ്ഥരുടെ അനുമതിയോടെയാണോ എന്നതും ഉത്തരമില്ലാത്ത ചോദ്യമാണ്. നേരത്തെ ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകളുള്‍പ്പടെ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ മറ്റു ഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടം പൊളിച്ചുമാറ്റാന്‍ നഗരസഭയിറക്കിയ ഉത്തരവുകള്‍ വഴിപാടായതോടെ തകര്‍ന്ന കെട്ടിടത്തില്‍ സീല്‍ ചെയ്ത് വ്യാപാര സ്ഥാപനങ്ങളും തുറന്നു തുടങ്ങിയതില്‍ നഗരസഭക്കെതിരേ ആരോപണങ്ങളുയരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago