പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പദവിയിലേക്ക്
ശ്രീകൃഷ്ണപുരം: അന്താരാഷ്ട്ര നിലവാരമുള്ള സേവനദാതാക്കളുടെ പട്ടികയിലേക്ക് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തും. നാളെ വൈകിട്ട് മൂന്നിന് പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഐ.എസ്.ഒ പ്രഖ്യാപനം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ. ജയദേവന്‍ അധ്യക്ഷനാകും. പഞ്ചായത്ത് മുഖേന ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പൗരാവകാശരേഖ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ പ്രകാശനം ചെയ്യും.
പൊതുജനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്താന്‍ വേണ്ടി കഴിഞ്ഞ വര്‍ഷം'പൗരപീഠം' എന്ന നവീനമായ ആശയം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്. ജീവനക്കാരുടേയും ജനപ്രതിനിധികളുടേയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും വിമര്‍ശനങ്ങള്‍ രേഖപ്പെടുത്താനും ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന പൗരരപീഠം കേരളത്തിലെ സര്‍ക്കാര്‍ ഓഫിസുകളിലെ ആദ്യ സംരഭമായിരുന്നു.
സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുത ബോര്‍ഡിന് വൈദ്യുതി വില്‍ക്കുന്ന ജില്ലയിലെ ആദ്യത്തെ പഞ്ചായത്ത് കൂടിയാണ് പൂക്കോട്ടുകാവ്. പ്രതിദിനം 120 യൂനിറ്റ് വൈദ്യുതിയാണ് ഈ വിധം ഉല്‍പാദിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയ വൈദ്യുതിയുടെ തുക കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നാളത്തെ ചടങ്ങില്‍ വച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."