വിന്സ്റ്റന് നഴ്സറി റോഡ് ഉദ്ഘാടനം
ഫറോക്ക്: അരിയാട്ടില്‍ വിന്സ്റ്റന് നഴ്സറി റോഡ് നാടിന് സമര്‍പ്പിച്ചു. 410 മീറ്ററോളം ഇന്റര്‍ലോക്ക് സംവിധാനത്തില്‍ പുനരുദ്ധാരണം നടത്തിയ റോഡ് ഫറോക്ക് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. സുഹറാബി ഉദ്ഘാടനം ചെയ്തു.
പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയില്‍ കാല്‍നട യാത്രപോലും ദുസ്സഹമായ പേട്ട റോഡ് മണ്ണിട്ടുയര്‍ത്തി പൂര്‍ണമായും ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയിട്ടുണ്ട്. ഗുണഭോക്താക്കളും പ്രവാസി വ്യവസായികളുമായ വേങ്ങാട്ട് അബ്ദുല്‍ മജീദ്, വേങ്ങാട്ട് മുഹമ്മദലി എന്നിവര്‍ മുഴുവന്‍ തുകയും നല്‍കിയതോടെയാണ് പുനരുദ്ധാരണ പ്രവൃത്തി വേഗത്തിലായത്.11 ലക്ഷം രൂപ ചിലവഴിച്ചാണ് ഒരു മാസത്തിനകം നാട്ടുകാരുടെ സഹകരണത്തോടെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. റോഡിന് വേങ്ങാട്ട് ഹസ്സന്‍കുട്ടി സാഹിബിന്റെ പേരാണ് റോഡിന് നല്‍കിയിരിക്കുന്നത്.
നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ആസിഫ് പുളിയാളി നാമകരണം നടത്തി. ഡിവിഷന് കൗണ്‍സിലര്‍ കെ. കുമാരന് അധ്യക്ഷനായി. അഡ്വ. വി. ബീരാന് മുഖ്യാതിഥിയായിരുന്നു. വി. ഇസ്മയില്‍ ഹാജി, ദിനേശ്കുമാര്‍, വാരിസ് പുളിയാളി, എസ്.ബി സിദ്ദിഖ് സംസാരിച്ചു. കൗണ്‍സിലര്‍ മമ്മുവേങ്ങാട്ട് സ്വാഗതവും കളത്തിങ്ങല്‍ റിയാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."