പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനം: മലമ്പുഴ മണ്ഡലത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പാലക്കാട്: പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലമ്പുഴ നിയോജക മണ്ഡലത്തില്‍ നടപ്പാക്കേണ്ട മുഴുവന്‍ നിര്‍മാണ പദ്ധതികളുടെയും വിശദമായ റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സര്‍ക്കാരിന് സമര്‍പ്പ റിമാന്‍ഡിലായിരുന്ന എസ.്എഫ.്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചുിച്ചു. ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്റെ നിര്‍ദേശപ്രകാരമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
നെല്‍പ്പാടങ്ങളുടെ ഏരിയകള്‍ പുനര്‍നിര്‍മിക്കുന്നതടക്കം അടിയന്തര പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങളായതിനാല്‍ സര്‍ക്കാര്‍ അംഗീകാരവും ഫണ്ടും ലഭ്യമാക്കുന്നതിനായി നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ എന്‍ജിനീയര്‍മാരെയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ തദേശസ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍ നടപടികള്‍ വിശദമാക്കി. വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ പ്രതിനിധി അനില്‍കുമാര്‍, നബാര്‍ഡ് എ.ജി.എം രമേഷ് വേണുഗോപാല്‍, മലമ്പുഴ എ.ഡി.എ ലക്ഷ്മി, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഉദ്യോഗസ്ഥ ലതിക സംസാരിച്ചു.
പുതുപരിയാരം, മലമ്പുഴ, അകത്തേത്തറ, മരുതറോഡ്, പുതുശേരി എന്നീ പഞ്ചായത്തുകളിലെ കൃഷിയിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ പുനര്‍ നിര്‍മാണത്തിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചത്. കൃഷിക്ക് 95 ശതമാനം, റോഡിന് 80 ശതമാനവും പാലങ്ങള്‍ക്ക് 50 ശതമാനവും സര്‍ക്കാരിന്റെ അംഗീകാരം ലഭ്യമായാല്‍ നബാര്‍ഡ് ഫണ്ട് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."