ഒളവണ്ണയില്‍ കക്കൂസ് മാലിന്യം കുടിവെള്ള സ്രോതസുകളില്‍ കലരുന്നു
ഒളവണ്ണ: പഞ്ചായത്തിലെ പെരിങ്കൊല്ലല്‍ തോടിലൂടെ ഒഴുകുന്ന കക്കൂസ് മാലിന്യം കുടിവെള്ള സ്രോതസുകളില്‍ എത്തിച്ചേരുന്നത് ജനത്തിന് ഭീഷണിയാകുന്നു.
തോട്, നീര്‍ത്തടം, കിണര്‍ എന്നീ സ്രതസുകളിലാണ് മാലിന്യം കലരുന്നത്. ദുര്‍ഗന്ധം വമിക്കുന്ന മലിനജലം വയലിലേക്കും വീട്ടുകിണറുകളിലേക്കും ഊര്‍ന്നിറങ്ങുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്തിലെ ഇരിങ്ങല്ലൂര്‍, പുവ്വങ്ങല്‍, കൊടില്‍താഴം, വെങ്ങലത്ത് താഴം, അമ്മത്തുല്‍താഴം, നെച്ചുളിതാഴം, കള്ളിവളപ്പ്, കോന്തനാരി എന്നീ പ്രദേശങ്ങളിലെ നുറുകണക്കിന് കിണറുകളാണ് മാലിന്യം കലര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാതെയായത്.
മലിനമായ കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ചര്‍മരോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്.അധികൃതരുടെ നേതൃത്വത്തില്‍ മാലിന്യത്തിന്റെ അളവു കണ്ടെത്താന്‍ പരിശോധന നടത്തുന്നതല്ലാതെ മാലിന്യം ഒഴുക്കുന്ന ഉറവിടം കണ്ടെത്തി തടയാനുള്ള നടപടികള്‍ സ്വീകരിക്കാത്തത് ദുരൂഹമാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഭീമ ഹര്‍ജിയുമായി കലക്ടറെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."