കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍; കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ ആധുനിക എ.സി.ആര്‍ ലാബ് അടുത്തമാസം മൂന്നിന് ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട് : 1973 ല്‍ ആരോഗ്യ വകുപ്പിന് കീഴില്‍ സ്ഥാപിതമായതും , ആരോഗ്യ മന്ത്രിയും , ഹെല്‍ത്ത് സിക്രട്ടറിയും യഥാക്രമം ചെയര്‍മാനും , വൈസ് ചെയര്‍മാനുമായ കെ.എച്ച് .ആര്‍. ഡബ്ലു.എസിന്റെ, എ.സി.ആര്‍ ലാബ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നവംബര്‍ മൂന്നിന്ന് ഉദ്ഘാടനം ചെയ്യും.
അന്ന് രാവിലെ 10 .30 ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനായിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ അധ്യക്ഷനാകും . സര്‍ക്കാര്‍ ആശുപത്രികളില്‍ പേ വാര്‍ഡുകള്‍ നിര്‍മിച്ച് നിര്‍ധനരായ രോഗികള്‍ക്ക് ചെറിയ നിരക്കുകളില്‍ വാടകക്ക് നല്‍കുകയും , കുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് കൂടുതല്‍ സേവനം നല്‍കുന്നതിനായി എ.സി ലാബുകള്‍ സജ്ജീകരിക്കുകയും ചെയ്യുന്ന ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്ററസി ആന്‍ഡ് സയന്റിഫിക്ക് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം സ്ഥാപിതമായ കെ.എച്ച്. ആര്‍. ഡബ്ല്യൂ. എസ്. എന്ന സംഘടനയുടെ കീഴിലാണ് എ.സി.ആര്‍ ലാബ്.
2000 നവംബറില്‍ ആദ്യത്തെ അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ റീസേര്‍ച്ച് ലാബ് തിരുവനതപുരം മെഡിക്കല്‍ കോളജിലാണ് സ്ഥാപിതമായത് . കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തുടങ്ങുന്നത് സംസ്ഥാന തലത്തില്‍ അതിന്റെ പതിനൊന്നാമത് ശാഖയാണ്.അടുത്ത് തന്നെ കൊല്ലം വിക്ടോറിയ ആശുപത്രി , തിരുവനന്തപുരം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും സ്ഥാപിക്കും .
ആധുനികവും , വിദേശ നിര്‍മിതവുമായ അനലയ്‌സറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇവിടെ നടക്കുക . ബയോകെമിസ്റ്ററി , ഇമ്മ്യൂനോളജി , ഹെമെറ്റോളജി , യൂറിന്‍ എന്നീ ടെസ്റ്റുകള്‍ ഇവിടെ നടക്കും . രക്ത സാമ്പിള്‍ കൊടുത്താല്‍ അര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്ന, ഹൃദയാഘാതം കണ്ടെത്താന്‍ കഴിയുന്ന ട്രോപ് ടി ടെസ്റ്റും ഇവിടെ ഉണ്ടാകും . എക്‌സ്‌ക്യുട്ടീവ് ചെക്കപ്പിന് പുറത്തുള്ള ലാബുകളില്‍ 3000 രൂപ ഈടാക്കുമ്പോള്‍ ഇവിടെ അത് കേവലം 999 രൂപക്ക് മാത്രമായിരിക്കും ചെയ്തു കൊടുക്കുക.
കെ.എച്ച്.ആര്‍.ബ്ലു എസ്. വക കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള ഉള്ള പേ വാര്‍ഡില്‍ ഇപ്പോള്‍ അകെ 25 മുറികളാണ് ഉള്ളത് . ഇതില്‍ മൂന്ന് മുറികള്‍ ലാബിന്നായി മാറ്റി കഴിഞ്ഞു . തുടക്കത്തില്‍ 12 മണിക്കൂര്‍ ഈ ലാബ് പ്രവര്‍ത്തിക്കും . ആവശ്യമായി വന്നാല്‍ ദിവസം മുഴുവനും പ്രവൃത്തിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."