HOME
DETAILS

കൊടിയമ്മ ഹൈസ്‌കൂള്‍ ഭരണം നിയന്ത്രിക്കുന്നത് റിട്ട.ട്രഷറി ഓഫിസര്‍

  
backup
October 31 2018 | 07:10 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%af%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%b9%e0%b5%88%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82

കുമ്പള: കൊടിയമ്മ ഗവ. ഹൈസ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് പ്രധാന അധ്യാപികയുടെ ഭര്‍ത്താവായ റിട്ട. ട്രഷറി ഓഫിസര്‍.
അധ്യായന വര്‍ഷം പകുതി പിന്നിട്ടിട്ടും വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം വിതരണവും സ്‌കൂളില്‍ പൂര്‍ത്തിയാക്കിയിട്ടില്ല. മക്കളുടെ പഠന കാര്യങ്ങള്‍ അന്വേഷിക്കാനും,മറ്റു പല ആവശ്യങ്ങള്‍ക്കുമായി സ്‌കൂളിലെത്തുന്ന രക്ഷിതാക്കളോട് കാര്യങ്ങള്‍ സംസാരിക്കുന്നതും പ്രധാന അധ്യാപികയുടെ ഭര്‍ത്താവായ റിട്ട. ട്രഷറി ഓഫിസറാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
സ്‌കുളില്‍ ഉച്ചക്കഞ്ഞി വിതരണത്തിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കഞ്ഞി പാകം ചെയ്യുന്നത്. കഞ്ഞിയില്‍ ഗുണനിലാവരമില്ലാത്തും വ്യാപകമായ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
സ്ഥലം സന്ദര്‍ശിച്ച ജില്ലാ നൂണ്‍ ഫീഡിംങ്ങ് ഓഫിസര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഉച്ചക്കഞ്ഞിയിലെ ഗുണനിലവാരമില്ലായ്മ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. നാനൂറോളം വിദ്യാര്‍ഥികള്‍ പഠനം നടത്തി വരുന്ന സ്‌കൂളിലാണ് പ്രധാനാധ്യാപികക്ക് പകരം അവരുടെ ഭര്‍ത്താവ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
ഹൈസ്‌കൂളില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരപരിധിയിലാണ് യു.പി. വിഭാഗം പ്രവര്‍ത്തിക്കുന്നത്.യു.പി സ്‌കൂളിന്റെ കാര്യത്തില്‍ പ്രധാന അധ്യാപിക വേണ്ടത്ര താല്‍പ്പര്യം കാട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഓഫിസ് അറ്റന്‍ണ്ടര്‍മാരായി മൂന്ന് പേര്‍ നിലവിലുണ്ടെങ്കിലും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരെ ഉപയോഗപ്പെടുത്താതെ പ്രധാനഅധ്യാപികയുടെ ചുറ്റു വട്ടത്തു തന്നെ ഇവരെ നിര്‍ത്തുന്നതായും ആരോപണങ്ങളുണ്ട്.
യു.പി സ്‌കൂളിലേക്ക് കുടിവെള്ളമെത്തുന്നത് ഒരു കിലോമീറ്റര്‍ ദൂരത്തു നിന്നാണ്. വെള്ളത്തിന്റെ മോട്ടോര്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നതും ഇത് ഓഫാക്കുന്നതും വിദ്യാര്‍ഥികളാണ്.
പി.ടി.എയും നാട്ടുകാരെയും വിശ്വാസത്തിലെടുക്കാതെ പ്രധാനാധ്യാപിക ഉള്‍പ്പെടെയുള്ള മിക്ക അധ്യാപകരുടെയും പ്രവര്‍ത്തങ്ങളെന്നും, റിട്ട. ട്രഷറി ഓഫിസറുടെ സ്‌കൂള്‍ ഭരണത്തെ കുറിച്ച് ചോദിച്ചാല്‍ രക്ഷിതാക്കള്‍ ചോദിച്ചാല്‍ ഭാര്യക്ക് അസുഖം കാരണം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.
ഭര്‍ത്താവിന്റെ സ്‌കൂള്‍ ഭരണത്തില്‍ ഒട്ടുമിക്ക അധ്യാപകരും നീരസത്തിലാണ്. സ്‌കൂളില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ക്കു പോലും ഇദ്ദേഹം ഉടക്ക് വെക്കുന്നതായും ആക്ഷേപമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago