കോട്ടക്കാര്‍ മുളിയടുക്കം പാതയുടെ ശോചനീയാവസ്ഥ: തിരിഞ്ഞ് നോക്കാതെ അധികൃതര്‍
കുമ്പള: പൂര്‍ണ്ണമായും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി മാറിയ കുമ്പള കോട്ടക്കാര്‍ മുളിയടുക്കം പാത നന്നാക്കണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
ഗ്രാമപഞ്ചായത്തിന്റെ അധീനതയിലായിരുന്ന പാത 2012 ലാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. നാമമാത്ര അറ്റകുറ്റപണികള്‍ ചിലയിടങ്ങളില്‍ നടത്തിയതല്ലാതെ കാര്യമായ വികസന പ്രവൃത്തികള്‍ പാതയില്‍ ചെയ്തിട്ടില്ല.
മുളിയടുക്കം, പെല്‍ത്തടുക്ക, ആച്ചക്കോളി, കുറ്റിയാളം, കോട്ടക്കാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ നൂറു കണക്കിന് ജനങ്ങള്‍ക്ക് കുമ്പള നഗരത്തിലെത്താനുള്ള പ്രധാന പാതയാണിത്. നൂറ് കണക്കിന് വിദ്യാര്‍ഥികളും മറ്റും വിവിധ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാന്‍ ഉപയോഗിക്കുന്നതും പ്രസ്തുത പാത തന്നെയാണ്. കാലവര്‍ഷം കഴിഞ്ഞതോടെ പാത പൂര്‍ണമായും തകര്‍ന്ന് ചെളിയും മണ്ണും അടിഞ്ഞ് കാല്‍നടയാത്ര പോലും ദുസഹമായിരിക്കുന്നു.
കുമ്പള പഞ്ചായത്തിലെ പ്രധാനപ്പെട്ട ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതും ഒട്ടനവധി ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കൂടി കടന്ന് പോകുന്നതുമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രസ്തുത റോഡ്. ആധുനിക രീതിയില്‍ മെക്കഡാം ടാറിങ് നടത്തി വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."