HOME
DETAILS
MAL
മുഖ്യമന്ത്രിക്ക് വധഭീഷണി; യുവാവിനെതിരേ കേസ്
backup
October 31 2018 | 07:10 AM
ചെറുവത്തൂര്‍: ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത വലിയപൊയില്‍ ഉമ്മണത്തെ കെ.സി രഞ്ജിത്തിനെതിരേ ചീമേനി പൊലിസ് കേസെടുത്തു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് 26ന് മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് രഞ്ജിത്ത് പൊതുവാള് എന്ന് ഫേസ്ബുക്കില്‍ പേര് നല്‍കിയിട്ടുള്ള ഇയാള്‍ പ്രകോപനം സൃഷ്ടിച്ചു കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ അസഭ്യം പറയുകയും മുഖ്യമന്ത്രിയെ കൊന്നിട്ടായാലും ശബരിമല സ്ത്രീ പ്രവേശനം തടയുമെന്നും ഇയാള്‍ കമന്റിലൂടെ ഭീഷണി മുഴക്കുന്നു. ഡിവൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയിലാണ് സെക്ഷന്‍ 163 ബോധപൂര്‍വം കലാപം സൃഷ്ടിക്കാനുള്ള നീക്കം, കെ പി ആക്ട് 120 ഒ നവമാധ്യമം വഴി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."