പാലാരിവട്ടം പാലം പുതുക്കിപണിയാനുള്ള നടപടികള്‍ ആരംഭിച്ചു, പാലത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഇ. ശ്രീധരന്‍
തിരുവനന്തപുരം:പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു.നിര്‍മ്മാണ തകരാറും പാലത്തിന്റെ ബലക്ഷയവും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൂര്‍ണമായും പൊളിച്ചുപണിയുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാലം പരിശോധിച്ച ശേഷം ഇ. ശ്രീധരന്‍ സമര്‍പ്പിച്ച സമഗ്രമായ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്. തിങ്കളാഴ്ച രാവിലെ ശ്രീധരനുമായി സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബര്‍ ആദ്യവാരം പാലത്തിന്റെ പുനഃര്‍നിര്‍മാണം തുടങ്ങണമെന്നാണ് നിശ്ചയിച്ചിട്ടുള്ളെതന്നും പാലം പണിയുടെ മേല്‍നോട്ടം വഹിക്കണമെന്ന് ഇ.ശ്രീധരനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് പാലത്തിന്റെ പുനഃര്‍നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പാലത്തിന്റെ നിര്‍മാണത്തന്റെ രൂപരേഖ, എസ്റ്റിമേറ്റ് എന്നിവയെല്ലാം സമര്‍പ്പിക്കാനും ശ്രീധരനോട് അഭ്യര്‍ഥിച്ചിട്ടുണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."