കാണിയൂര്‍ പാത: രണ്ടാഴ്ചക്കുള്ളില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കും
രാജപുരം: കാഞ്ഞങ്ങാട്-കാണിയൂര്‍ പാത യാഥാര്‍ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ തീരുമാനിച്ചതോടെ രണ്ടാഴ്ചക്കുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനമാരംഭിക്കും.
കാണിയൂര്‍ റെയില്‍വേ പാതയുടെ സര്‍വേയുമായി ബന്ധപ്പെട്ട് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എല്‍.സുധാകര്‍ റാവുവുമായി റെയില്‍വേ ലൈന്‍ ആക്ഷന്‍ കമ്മറ്റി അംഗങ്ങളായ കാഞ്ഞങ്ങാട് നഗര വികസന സമിതിയുടെ പ്രസിഡന്റ് സി.യൂസഫ് ഹാജി, സൂര്യനാരായണ ഭട്ട് എന്നിവര്‍ ചെന്നൈ എഗ്മൂറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്.
ദീപാവലി അവധി കഴിഞ്ഞ് 15 ദിവസത്തിനകം റെയില്‍വെ ഉദ്യോഗസ്ഥ സംഘം നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട് കാണിയൂര്‍ പാത കടന്നുപോകുന്ന സ്ഥലം സന്ദര്‍ശിച്ച് സര്‍വേ നടപടികള്‍ വിലയിരുത്തും.
ഭൂമി വിട്ടുകൊടുത്ത് കൊണ്ട് കര്‍ണ്ണാടക സര്‍ക്കാരിന്റെ കത്ത് കിട്ടുന്ന മുറക്ക് മാത്രമേ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുകയുള്ളു. റെയില്‍വേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (സര്‍വേ) വി.ശങ്കരനായണന്‍ ഉള്‍പ്പെടെ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കാഞ്ഞങ്ങാട് നിന്നും പാണത്തൂരിലേക്ക് 42 കിലോമീറ്ററും പാണത്തൂരില്‍ നിന്നും കാണിയൂരിലേക്ക് 50 കിലോമീറ്ററുമാണ് ദൂരം. 1300 കോടിരൂപയാണ് കാഞ്ഞങ്ങാട്കാണിയൂര്‍ പാതയുടെ സ്ഥലം ഏറ്റെടുക്കലിന് ചിലവ് കണക്കാക്കുന്നത്. ഇതിന്റെ പകുതി കേരള, കര്‍ണ്ണാടക സര്‍ക്കാരുകള്‍ വഹിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ട് വച്ച വ്യവസ്ഥ.
അവശേഷിക്കുന്ന തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 50 കീ.മീ ഭൂമിയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ വിട്ട് നല്‍കേണ്ടത്. കേരളത്തിന് പിന്നാലെ കര്‍ണ്ണാടകയും സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ തയാറായാല്‍ വടക്കന്‍ കേരളത്തിന്റെ യാത്രാരംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന കാഞ്ഞങ്ങാട് കാണിയൂര്‍ പാത യാഥാര്‍ഥ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."